ചലച്ചിത്രം

'നാലു ചുവരുകൾക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വലിച്ചുവാരി എഴുതുമ്പോൾ സൂക്ഷിക്കണം'; അനശ്വര രാജൻ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ടുത്തിടെ രൂക്ഷമായ സൈബർ ആക്രമണത്തിന് ഇരയായ നടിയാണ് അനശ്വര രാജൻ. ഷോർട്സ് ധരിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തതാണ് ചീത്തവിളിക്ക് കാരണമായത്. ഇപ്പോൾ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് താരം. മലയാള സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യൂസിസിയുടെ റെഫ്യൂസ് ​ദി അബ്യൂസ്- സൈബർ ഇടം, ഞങ്ങളുടെയും ഇടം എന്ന ക്യാംപയിനിലൂടെയാണ് താരം പ്രതികരിച്ചത്. മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറി അവരെ കീറിമുറിച്ച് വേദനിപ്പിക്കുന്ന സമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നുവെന്നും മറ്റുള്ളവരെ ബഹുമാനിക്കാൻ പഠിക്കണമെന്നുമാണ് അനശ്വര പറയുന്നത്. 

ഞാൻ പങ്കുവെയ്ക്കുന്ന, എന്റെ സന്തോഷങ്ങളുടെ താഴെ കാണുന്ന പല അസഭ്യവർഷങ്ങളും വായിക്കുമ്പോൾ ഏതൊരാളും ചിന്തിച്ചുപോകും നമ്മൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലല്ലേ, ഇനിയും മാറാറായില്ലേ എന്ന്. അതെ, മറ്റൊരാളുടെ സ്വകാര്യതയിൽ കടന്നുകയറി അവരെ കീറിമുറിച്ച് വേദനിപ്പിക്കുന്ന സമ്പ്രദായം ഒരുപാട് അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. നാലു ചുവരുകൾക്കുള്ളിലിരുന്ന് തോന്നിയതൊക്കെ വലിച്ചുവാരി എഴുതുമ്പോൾ സൂക്ഷിക്കണം, അത് നാലു കേടിയിലേറെ ജനങ്ങൾ കാണുന്നുണ്ടെന്ന്. പഠിക്കണം, ബഹുമാനിക്കാൻ- അനശ്വര പറഞ്ഞു. 

ബാല താരമായി എത്തിയ അനശ്വര തണ്ണീർ മത്തൻ ദിനങ്ങളിലൂടെയാണ് ആരാധക ശ്രദ്ധ നേടുന്നത്. 18ാം പിറന്നാളിന് പിന്നാലെയാണ് താരത്തിന് രൂക്ഷമായ സൈബർ ആക്രമണം നേരിടേണ്ടി വന്നത്. എന്നാൽ അതേ വേഷത്തിലുള്ള കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അനശ്വര മറുപടി നൽകിയത്. തുടർന്ന് ഞങ്ങൾക്കും കാലുകളുണ്ടെന്ന് പറഞ്ഞു കൊണ്ട് സെലിബ്രിറ്റികൾ ഉൾപ്പടെ നിരവധി സ്ത്രീകൾ ചിത്രങ്ങൾ പങ്കുവെച്ചു. 

സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ക്യാംപെയിനുമായി ഡബ്ല്യൂസിസി രം​ഗത്തെത്തിയത്. നിരവധി നടിമാർ ഇതിനോടകം തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. കൂടാതെ സോഷ്യൽ മീഡിയയിൽ സജീവമായ സ്ത്രീകളും വിഡിയോ പോസ്റ്റ് ചെയ്യുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്