ചലച്ചിത്രം

ഷാരുഖിന്റേത് ഓവര്‍ ആക്റ്റിങ്, ഞാന്‍ അമീറിന്റെ ആരാധകനായിരുന്നു; കരണ്‍ ജോഹര്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് ഷാരുഖ് ഖാനും കരണ്‍ ജോഹറും. ഇരുവരും ഒന്നിച്ച നിരവധി സിനിമകളാണ് സൂപ്പര്‍ ഹിറ്റായിട്ടുള്ളത്. സിനിമയില്‍ മാത്രമല്ല വ്യക്ത ജീവിതത്തിലും ഇരുവരും അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. എന്നാല്‍ തുടക്കകാലത്തില്‍ ഷാരുഖിന്റെ  അഭിനയം ഇഷ്ടമല്ലായിരുന്നു എന്നാണ് കരണ്‍ പറയുന്നത്. കരണിന്റെ ആത്മകഥയായ ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയിലാണ് ഈ പരാമര്‍ശമുള്ളത്. 

ഷാരുഖ് ഖാന്റെ അഭിനയും ഓവറായിട്ടാണ് തോന്നിയതെന്നും താന്‍ അമീര്‍ ഖാന്റെ ടീമിലായിരുന്നു എന്നുമാണ് പുസ്തകത്തില്‍ പറയുന്നത്. സുഹത്തും സഹപ്രവര്‍ത്തകനുമായ അപൂര്‍വ മെഹ്തയുമായി ഇതിന്റെ പേരില്‍ തര്‍ക്കിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. ഷാരുഖ് ഖാന്‍ 1991 ലാണ് ബോളിവുഡിലേക്ക് വരുന്നത്. ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനെ ആയിരുന്നില്ല. തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ എന്റെ സുഹൃത്തും ഇപ്പോള്‍ ധര്‍മ പ്രൊഡക്ഷന്‍സിന്റെ സിഇഒയുമായ അപൂര്‍വയ്ക്ക് ഷാരുഖിനെ ഇഷ്ടമായിരുന്നു. ഞാന്‍ ആമിറിന്റെ ടീമും അവന്‍ ഷാരുഖിന്റെ ടീമുമായിരുന്നു. അപ്പോള്‍ നിരവധി പെണ്‍കുട്ടികളാണ് ഷാരുഖാനോട് താല്‍പ്പര്യമുണ്ടായിരുന്നത്. അതേസമയം എന്നേപ്പോലെയുള്ള നിരവധി പേര്‍ക്ക് ആമിറിനോടായിരുന്നു താല്‍പ്പര്യം. 

ഷാരുഖ് ഖാന്‍ ഓവര്‍ആക്റ്റ് ചെയ്യുമെന്നുള്ള ചിന്തയാണ് ഞാന്‍ താരത്തിന്റെ ആരാധകനാകാതിരുന്നത്. ധീവാനയിലെ അദ്ദേഹത്തിന്റെ പ്രകടനം തീരെ ഇഷ്ടമായിരുന്നില്ല. അമീര്‍ വളരെ ബോറിങ്ങാണെന്നും നിങ്ങളെന്തിനാണ് അയാളെ ഇഷ്ടപ്പെടാന്‍ കാരണമെന്നും അപൂര്‍വ എന്നോട് ചോദിക്കുമായിരുന്നു.- കരണ്‍ പറഞ്ഞു. എന്നാല്‍ പിന്നീട് സിനിമയില്‍ എത്തിയതിന് ശേഷം കരണ്‍ ഷാരുഖുമായി അടുക്കുകയായിരുന്നു. ഷാരുഖ് ഖാന്‍ നായകനായി എത്തിയ കുച്ച് കുച്ച് ഹോതാഹേയിലൂടെയാണ് കരണ്‍ സംവിധായക രംഗത്തേക്ക് എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം