ചലച്ചിത്രം

ട്രാൻസ്ജെൻഡറെന്നും ഭിക്ഷക്കാരിയെന്നും വിളിക്കുന്നവരോട്, വെപ്പുമുടിയും മേക്കപ്പും അഴിച്ച് സിത്താര പറയുന്നു; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

സ്ത്രത്തിന്റേയും നിറത്തിന്റേയുമെല്ലാം പേരിൽ സൈബർ ആക്രമണം നേരിടുന്നവർ നിരവധിയാണ്. സെലിബ്രിറ്റികളാണ് കൂടുതലും ഇത്തരം ചീത്ത വിളിക്ക് ഇരയാകാറുള്ളത്. പോസ്റ്റുകൾക്ക് താഴെ മോശം കമന്റിടുന്നവരോടുള്ള ​ഗായിക സിത്താരയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്. ആരാധകർക്ക് മുൻപിൽ തന്റെ മേക്കപ്പ് അഴിച്ചുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ മറുപടി. 

അടുത്തിടെ മകൾക്കും ഭർത്താവിനുമൊപ്പമുള്ള യാത്രയുടെ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ജീൻസും ടോപ്പും അണിഞ്ഞ് നീല കണ്ണെഴുതി കൊണ്ടുള്ള ചിത്രങ്ങൾക്ക് താഴെ സിത്താര ബോഡി ഷെയ്മിങ്ങ് കമന്റുകളുമായി ഒരു കൂട്ടം എത്തി. ട്രാസ്ജെൻഡറിനേയും ബം​ഗാളി സ്ത്രീയെയും ഭിക്ഷക്കാരിയേയും പോലെയുണ്ടെന്ന് പറഞ്ഞുകൊണ്ടുള്ളതായിരുന്നു കമന്റുകൾ. ഈ വാക്കുകളെല്ലാം എന്നു മുതലാണ് മോശം വാക്കുകൾ ആയത് എന്നാണ് താരം ചോദിക്കുന്നത്. 

മേക്കപ്പ് എല്ലാം ചെയ്ത് വളരെ ക‌‌ൃത്രിമമായി ഇരിക്കുന്ന ഫോട്ടോ കണ്ട് ഐശ്വര്യമുണ്ടെന്നും ഭം​ഗിയുണ്ടെന്നും എന്നു പറഞ്ഞുകൊണ്ടുള്ള കമന്റുകൾ വരുന്നു. എന്നാൽ താൻ എങ്ങനെയാണോ ഇരിക്കാൻ ആ​ഗ്രഹിക്കുന്നത് അതിന്റെ ചിത്രം പോസ്റ്റ് ചെയ്താൽ മോശം കമന്റുകളുമായി ചിലർ വരുമെന്നുമാണ് സിത്താര പറയുന്നത്. മോശം കമന്റുകളുകൾ തന്നെ അങ്ങേയറ്റം വേദനിപ്പിച്ചതിനാലാണ് താൻ ഇക്കാര്യം പറയാനായി വന്നതെന്നും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ താരം പറയുന്നുണ്ട്. 

റിയാലിറ്റി ഷോയുടെ ഷൂട്ട് കഴിഞ്ഞ് മേക്കപ്പ് ഇട്ടുകൊണ്ടുള്ള രൂപത്തിലാണ് താരം വിഡിയോയുമായി വന്നത്. അതിന് ശേഷം മേക്കപ്പ് തുടച്ചുനീക്കുകയും വെപ്പുമുടി അഴിച്ചു വെക്കുകയും ചെയ്ത ശേഷമായിരുന്നു പ്രതികരണം. ഫേക്ക് ആക്കൗണ്ടുകളിൽ നിന്നു മാത്രമല്ല, കുടുംബവുമായി സന്തോഷമായി ജീവിക്കുന്ന ആളുകൾ വരെ ഇത്തരം നെ​ഗറ്റീവ് കമന്റുമായി എത്തുന്നത്. ഞങ്ങൾക്കും കുടുംബമുണ്ടെന്നും ഇത്തരം കമന്റുകളെല്ലാം അവരും കാണുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഇങ്ങനെ ചെയ്യുന്ന ആൾക്കാരോട് ദേഷ്യം ഉള്ളിൽ വച്ചല്ല താൻ സംസാരിക്കുന്നതെന്നും ഇത്തരത്തിൽ പെരുമാറരുതെന്നുള്ളത് തന്റെ അപേക്ഷയായി കാണണമെന്നും ഗായിക പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്