ചലച്ചിത്രം

ബിനീഷിനെ പുറത്താക്കണം; അമ്മ യോഗം കൊച്ചിയില്‍ തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് 'അമ്മ' എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആവശ്യം. അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പങ്കെടുത്ത യോഗത്തിലാണ് ആവശ്യമുയര്‍ന്നത്. കൊച്ചിയില്‍ യോഗം തുടരുകയാണ്

ബിനീഷ് കോടിയേരിയുടെ അംഗത്വം റദ്ദാക്കല്‍, ഇടവേള ബാബു അക്രമത്തിനിരയായ നടിക്കെതിരായി നടത്തിയ പരാമര്‍ശം, പാര്‍വതിയുടെ രാജി, ഗണേഷ് കുമാര്‍ എംഎല്‍എയുടെ പി.എയുമായി ബന്ധപ്പെട്ട വിഷയം എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് യോഗത്തിന് മുമ്പ് എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് വ്യക്തമാക്കിയിരുന്നു. 

ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയില്‍നിന്ന് പുറത്താക്കിയ സാഹചര്യം ഉണ്ടായിരുന്നു. സംഘടനയിലെ രണ്ടംഗങ്ങള്‍ക്ക് രണ്ടു നീതി എന്ന തരത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ദിലീപിനെതിരേ സ്വീകരിച്ച അതേ നടപടി ഇ.ഡി. അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ബിനീഷിനെതിരേയും സ്വീകരിക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന ആവശ്യം.

2009 മുതല്‍ ബിനീഷ് കോടിയേരിക്ക് 'അമ്മ'യില്‍ അംഗത്വമുണ്ട്. ആജീവനാന്ത അംഗത്വമാണ് ഉളളത്. 'അമ്മ'യുടെ നിയമാവലി അനുസരിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കാണ് അംഗങ്ങളെ പുറത്താക്കാന്‍ അനുവാദമുളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്