ചലച്ചിത്രം

ജിം ഇല്ലെന്ന വിഷമം വേണ്ട; ഇങ്ങനെ ചെയ്താൽ വ്യായാമം മുടങ്ങില്ല; ടിപ്സുമായി നടി രാകുൽ പ്രീത് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ർക്കൗട്ട് ഉപകരണങ്ങളും ജിമ്മും ഒന്നും ഇല്ലെങ്കിലും ഒരു മുടക്കവുമില്ലാതെ വ്യായാമം നടക്കുമെന്ന് തെളിയിച്ച് നടി രാകുൽ പ്രീത് സിങ്. ലെ​ഗ് എക്സ്റ്റൻഷൻ വർക്കൗട്ടിലൂടെയാണ് നടി ഇത് സാധിപ്പിച്ചെടുക്കുന്നത്.  മെഷീൻ സഹായത്തോടെ ചെയ്യേണ്ട ഈ വർക്ക്ഔട്ട്, മെഷീൻ ഇല്ലാതെ ചെയ്യുന്ന ഐഡിയയാണിത്. ഇത് ചെയ്യേണ്ടത് എങ്ങനെയെന്ന് ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ നടി കാണിച്ചു തരുന്നു. 

'എക്സ്ക്യൂസസ് ഡോൺട് ബേൺ കലോറീസ്' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉയരം കുറഞ്ഞ ഒരു മേശയിൽ രാകുൽ തന്റെ രണ്ട് കാലുകളും ബാലൻസ് ചെയ്ത് പ്ലാങ്ക് പൊസിഷനിൽ നിൽക്കുകയാണ്. തുടർന്ന് കാൽമുട്ടുകൾ വളയ്ക്കുകയും പിന്നീട് ശരീരം ഉയർത്തി ഒരു സെറ്റ് പൂർത്തിയാക്കുകയുമാണ് ചെയ്യുന്നത്.

തുടയുടെ മുൻഭാഗത്തെ ക്വാഡ്രിസെപ്സ് പേശികൾക്കുള്ള ഒരു സ്ട്രെങ്ത് ട്രെയ്നിങ് വ്യായാമമാണ് ലെഗ് എക്സ്റ്റൻഷൻ എക്സർസൈസ്. ഈ വ്യായാമം വഴി വയർ, പൃഷ്ഠഭാഗം, അരക്കെട്ട്, കാലുകൾ എന്നിവിടങ്ങളിലെ പേശികളെ ഉത്തേജിപ്പിക്കുന്നു. വീഡിയോയിൽ നടി ചെയ്യുന്ന രീതിയിൽ മാത്രമല്ല, കസേരയിൽ ഇരുന്ന് കാലുകൾ നേരെ 90 ഡിഗ്രിയിൽ ഉയർത്തിയും താഴ്ത്തിയും ഈ വ്യായാമം ചെയ്യാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി