ചലച്ചിത്രം

അമ്പല പരിസരത്ത് ഹിന്ദു പെൺകുട്ടി മുസ്ലീം യുവാവിനെ ചുംബിച്ചു; മീര നായരുടെ വെബ് സിരീസ് വിവാദത്തിൽ

സമകാലിക മലയാളം ഡെസ്ക്

നെറ്റ്ഫ്ളിക്സിൽ സംപ്രേഷണം ചെയ്യുന്ന 'എ സ്യൂട്ടബിൾ ബോയ്' എന്ന മിനി വെബ് സിരീസിലെ രംഗത്തെച്ചൊല്ലി തർക്കം. പ്രമുഖ ഇന്ത്യൻ-അമേരിക്കൻ സംവിധായിക മീര നായർ ഒരുക്കിയ സിരീസിലെ രണ്ട് കഥാപാത്രങ്ങൾ ഒരു ക്ഷേത്രപരിസരത്തു വച്ച് ചുംബിക്കുന്ന രംഗം ചൂണ്ടിക്കാട്ടി നെറ്റ്ഫ്ളിക്സിനെതിരെ ബഹിഷ്കരണാഹ്വാനം മുഴക്കുകയാണ് ട്വിറ്ററിലെ ഒരു വിഭാഗം. 

ഹിന്ദുത്വ വികാരങ്ങളെ വ്രണപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്നും ഇന്ത്യാ വിരുദ്ധ സന്ദേശമാണ് നെറ്റ്ഫ്‌ളിക്‌സിന്റെ എ സ്യൂട്ടബിൾ ബോയ് എന്ന സീരീസിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നുമാണ് ഹിന്ദുത്വവാദികൾ ഉയർത്തുന്ന വിമർശനം. #BoycottNetflix എന്ന ഹാഷ് ടാഗുമായാണ് ബഹിഷ്‍കരണാഹ്വാനം. എന്നാൽ ഇത്തരമൊരു രംഗത്തിൻറെ പേരിൽ നെറ്റ്ഫ്ളിക്സ് ബഹിഷ്കരിക്കണമെന്ന ആവശ്യത്തെ എതിർക്കുന്നവരും ഉണ്ട്.

സ്വാതന്ത്ര്യാനന്തര ഇന്ത്യ പശ്ചാത്തലമാക്കി വിക്രം സേഥ് എഴുതിയ പ്രശസ്ത നോവലിൻറെ അതേ പേരിലുള്ള മിനി സിരീസ് രൂപമാണ് 'എ സ്യൂട്ടബിൾ ബോയ്'. ബിബിസിയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ ബിബിസി ഐ പ്ലെയറിലാണ് സിരീസ് ആദ്യം പ്രദർശനത്തിനെത്തിയത്. ജൂലൈ 26ന് ബിബിസി ഐ പ്ലെയറിൽ റിലീസ് ചെയ്ത സിരീസ് മാസങ്ങൾക്കിപ്പുറമാണ് നെറ്റ്ഫ്ളിക്സിൽ പ്രദർശനം ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ