ചലച്ചിത്രം

സന ഖാൻ വിവാഹിതയായി; 'അല്ലാഹുവിനുവേണ്ടി ഒന്നായി', ചിത്രങ്ങളും വിഡിയോയും

സമകാലിക മലയാളം ഡെസ്ക്

ഹിന്ദി ബി​ഗ്ബോസ് ആറാം സീസണിലെ മത്സരാർത്ഥിയും മോഡലും നടിയുമായ സന ഖാൻ വിവാഹിതയായി. ഗുജറാത്തിലെ സൂറത്ത് സ്വദേശി മുഫ്തി അനസ് ആണ് സനയുടെ വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്. വിവാഹക്കാര്യ അറിയിച്ച് അനസിനൊപ്പമുള്ള ആദ്യ ചിത്രവും സന സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. 

അല്ലാഹുവിനിവേണ്ടിയാണ് തങ്ങൾ ഒന്നിച്ചതെന്നാണ് അനസിനൊപ്പമുള്ള വിവാഹചിത്രം പങ്കുവച്ച് സന കുറിച്ചിരിക്കുന്നത്. അല്ലാഹുവിനുവേണ്ടി പരസ്പരം സ്നേഹിച്ചു, അല്ലാഹുവിനുവേണ്ടി ഒന്നിച്ചു, ഈ ലോകത്തിൽ അല്ലാഹു ഞങ്ങളെ ഒന്നിപ്പിച്ചുനിൽത്തട്ടെ എന്നാണ് ചിത്രത്തോടൊപ്പം സന കുറിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹം. 

സനയുടെ രണ്ടാം വിവാഹമാണിത്. ഈ വർഷം ആദ്യമാണ് കൊറിയോഗ്രഫർ മെൽവിൻ ലൂയിസുമായുള്ള ബന്ധം സന ഖാൻ അവസാനിപ്പിച്ചത്. ഗാർഹിക പീഡനം ആരോപിച്ചാണ് മെൽവിനുമായി പിരിഞ്ഞത്.  ഇതിനുപിന്നാലെ ഒക്ടോബറിൽ സിനിമാ മേഖല പൂർണമായും ഉപേക്ഷിച്ച് ആത്മീയ പാത സ്വീകരിക്കുന്നതായി സന പ്രഖ്യാപിച്ചിരുന്നു. അഭിനയം വിടുകയാണെന്നും മനുഷ്യത്വത്തെ സേവിക്കാനും ദൈവത്തെ പിന്തുടരാനുമാണ് തൻറെ തീരുമാനമെന്നുമാണ് നടി അറിയിച്ചത്. 

 ‘മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻ എൻറെ മതത്തിൽ തിരഞ്ഞു. ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തെ മികച്ച രീതിയിലാക്കുവാൻ വേണ്ടിയാകണമെന്ന് ഞാൻ മനസ്സിലാക്കി. അടിമകൾ തൻറെ സ്രഷ്ടാവിൻറെ കല്പനയനുസരിച്ചു ജീവിക്കണമെന്നും സമ്പത്തും പ്രശസ്തിയും ഏക ലക്ഷ്യമായി മാറാതിരുന്നാൽ നന്നായിരിക്കുമെന്നും ഞാൻ തിരിച്ചറിഞ്ഞു. സഹോദരീ സഹോദരന്മാർ ആരും തന്നെ ഇനി എന്നെ ഷോബിസ് മേഖല സംബന്ധിച്ച ജോലികൾക്കായി സമീപിക്കരുത്. ഇത് എൻറെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്.’എന്നായിരുന്നു നടിയുടെ വിശദീകരണം.

സൽമാൻ ഖാൻ നായകനായ ജയ്‌ഹോയാണ് സനയുടെ ശ്രദ്ധേയ ചിത്രം. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ സന അഭിനയിച്ചിട്ടുണ്ട്. ക്ലൈമാക്‌സ് എന്ന മലയാള ചിത്രത്തിലും നടി വേഷമിട്ടിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത