ചലച്ചിത്രം

നടി റോഷ്നയും നടൻ കിച്ചു ടെല്ലസും വിവാഹിതരായി; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

യുവനടി റോഷ്ന ആൻ റോയും നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസും വിവാഹിതരായി. ഇന്നലെ ആലുവ സെന്‍റ് ആന്‍സ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. റോഷ്ന തന്നെയാണ് വിവാ​ഹവാർത്ത ആരാധകരുമായി പങ്കുവെച്ചത്. 

റോസ് സിൽക്ക് നിറത്തിലുള്ള ഫ്രോക്കിൽ അതിസുന്ദരിയായിരുന്നു റോഷ്ന.ആഷ് കളർ സൂട്ടും കോട്ടും അണിഞ്ഞാണ് കിച്ചു എത്തിയത്. വിവാഹത്തിന് മുന്നോടിയായുള്ള ബ്രൈഡൽ ഷവർ ചിത്രങ്ങളും റോഷ്ന പങ്കുവെച്ചിട്ടുണ്ട്. നടി അനാർക്കലി മരിക്കാറും റോഷ്നയുടെ ബ്രൈഡൽ സ്ക്വാഡിലുണ്ടായിരുന്നു. ഇരുവർക്കും വിവാഹാശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. 

ഇരുവരുടേയും പ്രണയ വിവാഹമാണ്. നീണ്ടനാളത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷമാണ് വിവാഹം.സെപ്റ്റംബര്‍ അവസാനമാണ് റോഷ്നയുടേയും കിച്ചുവിന്റേയും വിവാഹനിശ്ചയം കഴിയുന്നത്. സോഷ്യൽ മീഡിയയിലൂടെ ഇവർ തന്നെയാണ് വിവാഹ വാർത്ത പങ്കുവെച്ചത്.

ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ. അങ്കമാലി ഡയറീസ്,  തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ്  കിച്ചു. പോത്ത് വർക്കി എന്ന അങ്കമാലി ഡയറീസിലെ കഥാപാത്രം കയ്യടി നേടിയിരുന്നു. ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന അജഗജാന്തരം സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു