ചലച്ചിത്രം

പേര്‍ളിയെ അല്ല, ലുഡോയിലേക്ക് പരിഗണിച്ചത് മറ്റൊരു മലയാളി നടിയെ, രസകരമായ ആ കഥ പറഞ്ഞ് അനുരാ​ഗ് ബസു; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

രു ഹിന്ദി സിനിമയില്‍ ഇത്ര അധികം മലയാളം കേള്‍ക്കുന്നത് ആദ്യമായിട്ടാണ്. അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോ കണ്ടതിന് ശേഷമുള്ള മലയാളികളുടെ പ്രതികരണം ഇതായിരുന്നു. ചിത്രത്തില്‍ ശക്തമായ കഥാപാത്രമായി പേര്‍ളി മാണി എത്തിയിരുന്നു. മലയാളിയായ നഴ്‌സിന്റെ വേഷത്തിലാണ് താരം എത്തിയത്. നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. ഇപ്പോള്‍ പേര്‍ളി ലുഡോയിലേക്ക് എത്തിയതിന് പിന്നിലെ രസകരമായ കഥ തുറന്നു പറഞ്ഞിരിക്കുകയാണ് അനുരാഗ് ബസു. 

മലയാളത്തിലെ മറ്റൊരു നടിയെയാണ് ആദ്യം ഈ വേഷത്തിലേക്ക് അനുരാഗ് ബസു പരിഗണിച്ചിരുന്നത്. കാസ്റ്റിങ്ങിന്റെ ഭാഗമായി നടിയുടെ ഒരു ലൈവ് ഇന്റര്‍വ്യൂ കാണാന്‍ ഇടയായി. എന്നാല്‍ പരിപാടിയുടെ അവതാരകയായ പേര്‍ളിയെ അവസാനം ചിത്രത്തിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. 

പേര്‍ളിയുടെ കാസ്റ്റിങ് വളരെ രസകരമാണ്. ഞാന്‍ ഇതുവരെ ആ കഥ ആരോടും പറഞ്ഞിട്ടില്ല. മലയാളത്തിലെ ഒരു നടിയെയാണ് ഞാന്‍ കഥാപാത്രമാക്കാന്‍ തീരുമാനിച്ചിരുന്നത്. അങ്ങനെ ആ നടിയുടെ ഒരു ലൈവ് ഇന്റര്‍വ്യൂ ഞാന്‍ കണ്ടു. ആ ഇന്റര്‍വ്യൂവിലെ അവതാരികയായിരുന്നു പേര്‍ളി. അതുകണ്ടപ്പോള്‍ പേളിയാണ് മികച്ചതെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ചിത്രത്തിലേക്ക് എത്തുന്നത്. - അനുരാഗ് ബസു പറഞ്ഞു. വിഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍. പേര്‍ളി തന്നെയാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ