ചലച്ചിത്രം

നിർമാതാക്കൾ തള്ളിയ ബാലയുടെ 'വര്‍മ്മ' ഒടിടിയിൽ റിലീസിനെത്തുന്നു; 'അര്‍ജുന്‍ റെഡ്ഡി'യുടെ ആദ്യ തമിഴ് റീമേക്ക് 

സമകാലിക മലയാളം ഡെസ്ക്

'അര്‍ജുന്‍ റെഡ്ഡി'യുടെ തമിഴ് റീമേക്കായ 'വര്‍മ്മ' ഒടിടിയിൽ റിലീസിനെത്തുന്നു. ചിയാൻ വിക്രമിന്‍റെ മകൻ ധ്രുവ് വിക്രമിന്‍റെ അരങ്ങേറ്റ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട വർമ്മ വിവാദത്തെത്തുടർന്ന് റിലിസ് ചെയ്തിരുന്നില്ല. സംവിധായകൻ ബാല രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം നിര്‍മ്മാതാക്കളായ ഇ ഫോര്‍ എന്‍റര്‍ടെയ്ൻമെന്‍റ്സിന്റെ എതിർപ്പിനെ തുടർന്നാണ് മുടങ്ങിയത്. 

ഒരു വര്‍ഷത്തോളമെടുത്ത് പൂർ‍ത്തിയാക്കിയ സിനിമ പിന്നീട് മറ്റൊരു സംവിധായകനൊപ്പം വീണ്ടും ഷൂട്ട് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 'വര്‍മ്മ'യുടെ കോ ഡയറക്ടര്‍ ഗിരിസായ ആണ് രണ്ടാമത് ചിത്രം ഒരുക്കിയത്. ഈ സിനിമ ആദിത്യ വര്‍മ്മയെന്ന പേരില്‍ തിയറ്ററുകളിലെത്തി. കഴിഞ്ഞ വർഷം നവംബര്‍ 22ന് റിലീസായ ആദിത്യ വർമ്മ തിയറ്ററിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. 

ഇപ്പോഴിതാ ആദ്യം ഒരുക്കിയ 'വര്‍മ്മ' ഒടിടി റിലീസായി സിംപ്ലി സൗത്ത് വഴി പ്രീമിയര്‍ ചെയ്യുകയാണ്. ഒക്ടോബര്‍ ആറിന് ചിത്രം പ്രേക്ഷകരിലേക്കെത്തും. ശ്രിയാ ശര്‍മ്മയാണ് ബാല സംവിധാനം ചെയ്ത 'വര്‍മ്മ'യില്‍ നായികയായെത്തുന്നത്. സേതു, നന്ദ, പിതാമഗൻ, നാൻ കടവുൾ, അവൻ ഇവൻ, പരദേശി, തരൈതപ്പട്ടൈ, നാച്ചിയാർ തുടങ്ങിയ സിനിമകളൊരുക്കിയ സംവിധായകനാണ് ബാല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍