ചലച്ചിത്രം

'എന്റെ വിവാഹം നടക്കാൻ സാധ്യതയുണ്ടോ?' ജോത്സ്യനോട് സൽമാൻഖാന്റെ ചോ​ദ്യം; മറുപടികേട്ട് ചിരിച്ച് താരം

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ ക്രോണിക് ബാച്ച്ലർ പദവിയിൽ വളരെ നാളായി തുടരുന്ന നടനാണ് സൽമാൻ ഖാൻ. താരത്തിന്റെ വിവാഹം കാണാൻ ആരാധകർ കാത്തിരിക്കുകയാണെങ്കിലും അമ്പിനും വില്ലിനും അടുക്കാൻ താരം തയാറായിട്ടില്ല. അതിനിടെ ബോളിവുഡിലെ മുൻനിര നടിമാരുമായി താരം പ്രണയത്തിലാണെന്ന വാർത്തകൾ വന്നെങ്കിലും ഇവയ്ക്കെല്ലാം അൽപ്പായുസായിരുന്നു. ഇപ്പോൾ ഇതാ ആരാധകർ ഏറെ നാളായി ചോദിക്കുന്ന ചോദ്യം ഒരു ജ്യോത്സ്യനോട് ചോദിച്ചിരിക്കുകയാണ് താരം. 

ബി​ഗ് ബോസ് സീസൺ 14 ന്റെ വേദിയിലാണ് രസകരമായ സംഭവമുണ്ടായത്. ഷോയിൽ മത്സരാർത്ഥികളിൽ ഒരാളായി എത്തുന്നത് ജോത്സ്യൻ പണ്ഡിറ്റ് ജനാർദൻ. ആറ് വർഷങ്ങൾക്ക് മുൻപ് സൽമാന്റെ വിവാഹം നടക്കാൻ സാധ്യതയുണ്ടെന്ന് പണ്ഡിറ്റ് പ്രവചനം നടത്തിയിരുന്നു.  അത് ഓർമപ്പെടുത്തിക്കൊണ്ടാണ്, 'ഭാവിയിൽ എന്റെ വിവാഹം നടക്കാൻ എന്തെങ്കിലും സാധ്യതയുണ്ടോ?' എന്ന് താരം ചോദിച്ചത്. എന്നാൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതായിരുന്നില്ല ജോത്സ്യന്റെ മറുപടി. 

തീര്‍ച്ചയായി ഇല്ലെന്നായിരുന്നു ജോത്സ്യന്റെ പറഞ്ഞത്. 'വൗ, വിവാഹം നടക്കാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചു'- എന്നാണ് പ്രവചനത്തിന് സൽമാൻ ചിരിച്ചുകൊണ്ട് മറുപടി നൽകിയത്. ആദ്യമായാണ് തന്റെ വിവാഹക്കാര്യം പൊതുവേദിയിൽ താരം സംസാര വിഷയമാക്കുന്നത്. റൊമാനിയൻ ടെലിവിഷൻ അവതാരകയായ ലുലിയാണ് സൽമാന്റെ ഇപ്പോഴത്തെ കാമുകി എന്നാണ് റിപ്പോർട്ടുകൾ. ലോക്ക്ഡൗണിൽ താരത്തിന്റെ ഫാം ഹൗസിൽ ലൂലിയയുമുണ്ടായിരുന്നു. എന്നാൽ സൽമാൻ ഇത് സ്ഥിരീകരിച്ചിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ