ചലച്ചിത്രം

ത​മ​ന്ന ഭാ​ട്ടി​യ ആശുപത്രി വിട്ടു; കോവിഡ് മുക്തയല്ല, വീട്ടിൽ ചികിത്സ തുടരുമെന്ന് നടി 

സമകാലിക മലയാളം ഡെസ്ക്

കോവിഡ് 19 സ്ഥിരീകരിച്ച നടി ത​മ​ന്ന ഭാ​ട്ടി​യ ആശുപത്രി വിട്ടു. നടി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ ആശുപത്രി​യി​ൽ ചി​കി​ത്സ തേടിയെന്നും ആരോ​ഗ്യ വിദ​ഗ്ധരുടെ നിർദേശപ്രകാരം വീട്ടിൽ ചികിത്സ തുടരുമെന്നും താരം അറിയിച്ചു.

ഹൈദരബാദിൽ വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് തമന്നയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. സെറ്റിൽ മുൻകരുതലുകൾ പാലിച്ചിരുന്നെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി തനിക്ക് ചെറിയ പനി കണ്ടതിനെത്തുടർന്ന് പരിശോധന നടത്തിയെന്നും കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയെന്നും നടി പറഞ്ഞു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്നും ഇപ്പോൾ ഡിസ്ചാർജ്ജ് ആയെന്നും നടി കുറിച്ചു. രോഗമുക്തി നേടുമെന്ന് തനിക്ക് ശുഭാപ്തിവിശ്വാസമുണ്ടെന്നും ഇപ്പോൾ സെൽഫ് ഐസൊലേഷനിൽ പ്രവേശിക്കുകയാണെന്നും താരം അറിയിച്ചു.

ഓ​ഗസ്റ്റിൽ അച്ഛനും അമ്മയും കൊവിഡ് പോസിറ്റീവായ വിവരം തമന്ന തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ അവർ ടെസ്റ്റിന് വിധേയരാക്കിയിരുന്നുവെന്നും അന്ന് താൻ സുരക്ഷിതയാണെന്നും തമന്ന പോസ്റ്റിൽ പറഞ്ഞിരുന്നു.

ഓ​ഗസ്റ്റിൽ തമന്നയുടെ അച്ഛനും അമ്മയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു