ചലച്ചിത്രം

ഛായാഗ്രാഹകൻ വില്യംസിന്റെയും നടി ശാന്തിയുടെയും മകൻ വീട്ടിൽ മരിച്ച നിലയിൽ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: അന്തരിച്ച സിനിമാ ഛായാഗ്രാഹകൻ ജെ വില്യംസിന്റെയും നടി ശാന്തിയുടെയും മകൻ എബ്രഹാം സന്തോഷിനെ ചെന്നൈയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. വിരുഗംപാക്കം നടേശൻ നഗറിലെ വീട്ടിലാണ് തിങ്കളാഴ്ച സന്തോഷിനെ മരിച്ചനിലയിൽ കണ്ടത്. 35 വയസ്സായിരുന്നു. 

ഉറക്കത്തിൽ ഹൃദയാഘാതം വന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഒരു മെഡിക്കൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു. അമ്മ ശാന്തിക്കൊപ്പമായിരുന്നു സന്തോഷ് താമസിച്ചിരുന്നത്. 

കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ വിരുഗംപാക്കം പൊലീസ് കേസെടുത്തു. ധന്യ, സിന്ധു, പ്രശാന്ത് എന്നിവർ സഹോദരങ്ങളാണ്. 

കണ്ണൂർ സ്വദേശികളാണ് വില്യംസും ശാന്തിയും. സ്ഫടികം, ഇൻസ്പെക്ടർ ബൽറാം തുടങ്ങി ഒട്ടേറെ മലയാള സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന വില്യംസ് 2005-ലാണ് മരിച്ചത്. ശാന്തി  ഒട്ടേറെ തമിഴ്, മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കുറച്ച് കാലങ്ങളായി സീരിയൽ രം​ഗത്ത് സജീവമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

ചേട്ടാ... ചേട്ടന്‍റെ നോട്ടം, ഉഫ്; ടൊവിനോയുടെ 'നടികർ' ട്രെയിലർ എത്തി

പെരുമാറ്റച്ചട്ട ലംഘനം: ഇഷാന്‍ കിഷന് പിഴശിക്ഷ

കോഴിക്കോട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് കൊലക്കേസ് പ്രതി, ഒരാൾ കസ്റ്റഡിയിൽ

സുഹൃത്തുക്കളുമായി എപ്പോഴും വിഡിയോകോൾ; ഭാര്യയുടെ കൈ വെട്ടി ഭർത്താവ്