ചലച്ചിത്രം

ബിക്കിനിയിൽ സ്വിമ്മിങ് പൂളിലിരുന്ന്  പ്രഭാതഭക്ഷണം; മാലിദ്വീപിൽ അവധി ആഘോഷിച്ച് തപ്സി; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം നടി തപ്‌സി പന്നു വീണ്ടും യാത്രയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സഹോദരി ഷഗുനും സുഹൃത്തുക്കള്‍ക്കുമൊപ്പം മാലിദ്വീപില്‍ അവധി ആഘോഷിക്കാന്‍ എത്തിയിരിക്കുകയാണ് താരം. കടലില്‍ നീന്തിയും ബോട്ടിങ് നടത്തിയും ഊഞ്ഞാലാടിയുമെല്ലാം ആഘോഷമാക്കുകയാണ് താരം.  മാലിദ്വീപില്‍ നിന്നുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

താരത്തിന്റെ മാലിദ്വീപ് സ്‌പെഷ്യല്‍ ബ്രേക്ക്ഫാസ്റ്റാണ് ആരാധകരുടെ മനസു കീഴടക്കുന്നത്. വെള്ള ബിക്കിനിയില്‍ സ്വിമ്മിങ് പൂളില്‍ ഇരുന്നുകൊണ്ടാണ് താരം ഭക്ഷണം കഴിക്കുന്നത്. വെക്കേഷന് എത്തിയിട്ടും തന്റെ ഡയറ്റ് മുടക്കാന്‍ താരം തയാറല്ല. പുതിയ ചിത്രം റോഷ്‌നി റോക്കറ്റിനു വേണ്ടിയുള്ള ഡയറ്റ് പ്ലാന്‍ മാലിദ്വീപിലും പിന്തുടരുകയാണ് താരം. ന്യൂട്രിഷനിസ്റ്റ് മുന്‍മുന്‍ ഗനേറിവാലിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് താരത്തിന്റെ ഡയറ്റ്. മുട്ട, അവക്കാഡോ, കൂണ് എന്നിവ ഉള്‍പ്പെട്ട പ്രോട്ടീന്‍ സമ്പുഷ്ടമാണ് ഭക്ഷണമാണ് താരം കഴിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം ഡയറ്റിനെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. 

ഇതു കൂടാതെ നിരവധി മനോഹര ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. കടലിലേക്ക് കയറിയുള്ള ഭാഗത്തായി ബിക്കിനി ധരിച്ച് ഇരിക്കുന്നതിന്റേയും ഊഞ്ഞാലാടുന്നതിന്റേയും ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. കൂടാതെ അണ്ടര്‍ വാട്ടര്‍ ഡൈവിങ് നടത്തുന്നതിന്റെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. എന്തായാലും ആരാധകരുടെ മനസു കീഴടക്കുന്നതാണ് തപ്‌സിയുടെ വെക്കേഷന്‍ ചിത്രങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍