ചലച്ചിത്രം

കല്യാണം നടത്തിയത് സിനിമ സ്റ്റുഡിയോയിൽ; കാരണം തുറന്നു പറഞ്ഞ് റാണ ​ദ​​ഗുബാട്ടി

സമകാലിക മലയാളം ഡെസ്ക്

ബാഹുബലിയിലെ വില്ലനായി എത്തിയാണ് റാണ ​ദ​ഗുബാട്ടി തെന്നിന്ത്യയിലെ സൂപ്പർതാരമാകുന്നത്. ലോക്ക്ഡൗണിന് ഇടയിലായിരുന്നു റാണ തന്റെ കാമുകി മിഹീകയെ ജീവിത സഖിയാക്കുന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയില്‍ വച്ചായിരുന്നു താരത്തിന്റെ വിവാഹം. സിനിമ സ്റ്റുഡിയോയിൽ വിവാഹം നടത്തിയത് അന്ന് വാർത്തയായിരുന്നു. ഇപ്പോൾ അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. 

ലോക്ക്ഡൗൺ ആയതിനാൽ  അന്ന് സിനിമ ചിത്രീകരണങ്ങളൊന്നും നടക്കാതിരുന്ന കാലമായതിനാലാണ് വിവാഹത്തിന് സ്റ്റുഡിയോ തെരഞ്ഞെടുത്തത് എന്നാണ് നേഹ ധുപിയയ്‍ക്ക് നല്‍കിയ അഭിമുഖത്തി റാണ പറഞ്ഞത്. കൊവിഡ് കാലമായിരുന്നാല്‍ അന്ന് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. സാമൂഹിക അകലം പാലിക്കേണ്ടത് നിര്‍ബന്ധമാണ്. കുറച്ചുപേര്‍ മാത്രമേ വിവാഹത്തിന് പങ്കെടുക്കാവൂ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാൻ നമ്മള്‍ ശ്രദ്ധിക്കണം. അധികം ആള്‍ക്കാര്‍ ഒത്തുചേരാൻ പാടില്ല. അങ്ങനെയൊക്കെ ആയിരുന്നപ്പോള്‍ സ്റ്റുഡിയോ യോജിച്ച സ്ഥലമാണ്.  സ്റ്റുഡിയോയിലെ വിവാഹം എനിക്ക് സമ്മതമാണ് എന്ന് പറഞ്ഞു. അത് മികച്ച ആശയമാണെന്ന് എല്ലാവരും കരുതി. വീട്ടില്‍ നിന്ന് അഞ്ച് മിനുട്ട് മാത്രമാണ് സ്റ്റുഡിയോയിലേക്ക് - താരം വ്യക്തമാക്കി. 

ഓഗസ്റ്റിലായിരുന്നു റാണ ​ദ​ഗുബാട്ടിയുടേയും മിഹീകയുടേയും വിവാഹം. ലോക് ഡൗണ്‍ ആയതിനാല്‍ 30 പേരാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വെര്‍ച്വല്‍ റിയാലിറ്റി (വിആര്‍) വഴിയാണ്  റാണയുടെ പല സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തത്. കുടുംബക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിആര്‍ ഹെഡ്‍സെറ്റുകളും മധുരപലഹാരങ്ങളും അയച്ചുകൊടുത്തിരുന്നു. വിആര്‍ കാണാനാവശ്യമായ കാര്യങ്ങള്‍ ചെയ്‍തുകൊടുത്തിരുന്നു. അതുകൊണ്ടുതന്നെ അവര്‍ക്ക് ശരിക്കും വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതുപോലെ തോന്നിയിട്ടുണ്ടാകുമെന്നും റാണ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ