ചലച്ചിത്രം

പ്രശസ്ത സംഗീത സംവിധായകന്‍ രാജന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പ്രശസ്ത കന്നട സംഗീത സംവിധായകന്‍ രാജന്‍ അന്തരിച്ചു. 85 വയസായിരുന്നു. ഇന്നലെ  രാത്രി ബംഗളൂരുവിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം.

സമീപകാലം വരെ സംഗീതരംഗത്ത് വളരെ സജീവമായിരുന്നു രാജന്‍. സഹോദരന്‍ നാഗേന്ദ്രയ്‌ക്കൊപ്പമാണ് രാജന്‍ സിനിമാ സംഗീതരംഗത്ത് പ്രവേശിക്കുന്നത്. രാജന്‍- നാഗേന്ദ്രകൂട്ടുകെട്ടില്‍ നിരവധി ഹിറ്റ് ഗാനങ്ങളാണ് കന്നട ഭാഷയില്‍ പിറന്നത്. ഇരുവരും ചേര്‍ന്ന് 375 ചിത്രങ്ങള്‍ക്കാണ് സംഗീതം ഒരുക്കിയത്.

മലയാളം, തമിഴ്, തെലുങ്ക്, തുളു തുടങ്ങിയ ഭാഷകളിലും നിരവധി പാട്ടുകള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. 70കളിലും 80കളിലും കന്നടഭാഷയിലെ ഹിറ്റുഗാനങ്ങളില്‍ ഏറെയും ഇവരുടെതായിരുന്നു. അവ ഇന്നും കന്നടഭാഷയിലെ നിത്യഹരിത ഗാനങ്ങളാണ്. മലയാളത്തില്‍ 17 ഗാനങ്ങളാണ്  രാജന്‍ -നാഗേന്ദ്ര കൂട്ടുകെട്ടില്‍ പിറന്നത്. പി ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി, പൂവ്വച്ചല്‍ ഖാദര്‍ തുടങ്ങിയവരുടെ ഗാനങ്ങളാണ് ചിട്ടപ്പെടുത്തിയത്. യേശുദാസ്, പി സുശീല, എസ് ജാനകി, പി ജയചന്ദ്രന്‍, കെജി മാര്‍ക്കോസ്, ജോളി എബ്രഹാം, കൃഷ്ണ ചന്ദ്രന്‍ തുടങ്ങിയവര്‍ ഇവരുടെ സംഗീതത്തില്‍ പാടിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച ചടങ്ങ്, കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം