ചലച്ചിത്രം

വീട്ടിലെത്തി, കുറച്ചാഴ്ച്ചകൾ വിശ്രമമെന്ന് ടൊവിനോ; അപ്പയ്ക്ക് ഹൃദ്യമായ കുറിപ്പുമായി ഇസയും  

സമകാലിക മലയാളം ഡെസ്ക്

ശുപത്രിവാസം അവസാനിപ്പിച്ച് വീട്ടിൽ തിരിച്ചെത്തിയിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. ചിത്രീകരണത്തിനിടെ പരിക്കേറ്റ് ആറ് ദിവസത്തോളം ചികിത്സയിലായിരുന്നു താരം. പരിക്കേറ്റ വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ താരത്തിന്റെ ആരോ​ഗ്യ സ്ഥിതിയെക്കുറിച്ച് ആശങ്കയിലായിരുന്നു ആരാധകർ. ഇപ്പോഴിതാ വീട്ടിലെത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ടൊവിനോ. 

കള എന്ന സിനിമയുടെ സംഘട്ടനരം​ഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. നിലവിൽ മറ്റു ബുദ്ധിമുട്ടുകളില്ലെന്നും അടുത്ത കുറച്ചാഴ്ച്ചകൾ വിശ്രമിക്കാനാണു‌ നിർദ്ദേശമെന്നും താരം ആരാധകരെ അറിയിച്ചു. സുഖവിവരങ്ങൾ തിരക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയും ചെയ്തവർക്ക് നന്ദികുറിച്ചിരിക്കുകയാണ് ടൊവിനോ. 

"ഹൃദയത്തോട് എത്രയധികം ചേർത്ത് വച്ചാണു നിങ്ങൾ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണു ഈ കഴിഞ്ഞ ദിവസങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ പാഠം.ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്റെ പ്രേരകശക്തി. മികച്ച സിനിമകളും , നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാം..", വീട്ടിലെത്തിയപ്പോൾ മകൾ ഇസ നൽകിയ സ്വീകരണ കുറിപ്പിനൊപ്പം താരം കുറിച്ചു. 

ടൊവിനോ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ

വീട്ടിലെത്തി.

നിലവിൽ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ല, അടുത്ത കുറച്ചാഴ്ച്ചകൾ വിശ്രമിക്കാനാണു‌ നിർദ്ദേശം.ഈ കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടും അല്ലാതെയും എന്റെ സുഖവിവരങ്ങൾ തിരക്കുകയും പ്രാർത്ഥനകൾ അറിയിക്കുകയുമൊക്കെ ചെയ്ത അപരിചിതരും പരിചിതരുമായ എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി, നിറയെ സ്നേഹം ❤️

ഹൃദയത്തോട് എത്രയധികം ചേർത്ത് വച്ചാണു നിങ്ങൾ ഒരോരുത്തരും എന്നെ സ്നേഹിക്കുന്നതെന്നുള്ള തിരിച്ചറിവാണു ഈ കഴിഞ്ഞ ദിവസങ്ങളിൽ നിന്നുള്ള ഏറ്റവും വലിയ പാഠം.ആ സ്നേഹം തരുന്ന ആത്മവിശ്വാസവും ഉത്തരവാദിത്തബോധവുമായിരിക്കും ഇനി മുന്നോട്ട് നടക്കാനുള്ള എന്റെ പ്രേരകശക്തി.

മികച്ച സിനിമകളും , നിങ്ങളിഷ്ടപ്പെടുന്ന കഥാപാത്രങ്ങളുമായി ഉടനെ വീണ്ടും കണ്ടു മുട്ടാം..

നിങ്ങളുടെ സ്വന്തം ടൊവീനോ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും