ചലച്ചിത്രം

'ആത്മഹത്യ ചെയ്യാതിരുന്നത് അനിയന്‍ കാരണം, കടന്നു പോയത് ഏറ്റവും കഠിനമായ സമയം'; തുറന്നു പറഞ്ഞ് സനൂഷ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണ്‍ സമയത്ത് താന്‍ കടുത്ത വിഷാദത്തിലൂടെ കടന്നുപോവുകയായിരുന്നെന്ന് തുറന്നു പറഞ്ഞ് നടി സനൂഷ. ആത്മഹത്യ ചിന്തകള്‍ അലട്ടിയിരുന്നെന്നും പാനിക്ക് അറ്റാക്കിലൂടെ കടന്നുപോയെന്നുതാണ് താരം പറയുന്നത്. തന്റെ യൂട്യൂബ് വിഡിയോയിലൂടെയാണ് താരം അനുഭവം പങ്കുവെച്ചത്. വൈദ്യ സഹായം തേടിയും യാത്രകള്‍ പോയുമെല്ലാമാണ് വിഷാദത്തെ മറികടന്നത് എന്നാണ് സനൂഷ പറയുന്നത്. അനിയനു വേണ്ടിയാണ് താന്‍ ആത്മഹത്യ ചെയ്യാതിരുന്നതെന്നും താരം പറയുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ വൈദ്യ സഹായം തേടണമെന്നും സനൂഷ വ്യക്തമാക്കുന്നുണ്ട്. 

സനൂഷയുടെ വാക്കുകള്‍

കൊറോണ ലോക്ക്ഡൗണ്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന സമയത്താണ് ഞാന്‍ ഏറ്റവും കഠിനമായ സമയത്തിലൂടെയാണ് കടന്നു പോയത്. വ്യക്തിജീവിതത്തിലായാലും കരിയറിലായിരുന്നാലും മോശം സമയമായിരുന്നു. ആരോടും എങ്ങനെ ഇത് പറയും എന്ന് അറിയില്ലായിരുന്നു. എന്റെ ഉള്ളിലുള്ള ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയെക്കുറിച്ചും എന്റെ വീട്ടുകാരോടും സുഹൃത്തുക്കളോടും എങ്ങനെ പറയും എന്ന പേടിയായിരുന്നു കുറേക്കാലും. ഞാന്‍ വിഷാദത്തിലായിരുന്നു. ആന്‍സൈറ്റിയിലൂടെയും പാനിക്ക് അറ്റാക്കിലൂടെയും കടന്നു പോയി. വളരെ മോശം സമയത്ത് ഒറ്റക്കായിപ്പോയി പെട്ടെന്ന്. 

ആരോടും സംസാരിക്കാനും ഒന്നിനോടും താല്‍പ്പര്യമില്ലാതെയിരുന്നു. ഒരു പോയിന്റെ എത്തിയപ്പോള്‍ വല്ല തെറ്റും ചെയ്തുപോകും എന്ന പേടിയായി. ആത്മഹത്യാ ചിന്തകള്‍ വളരെ അധികമായി. ഞാന്‍ വല്ലാതെ പേടിച്ചു. ഓടുക എന്നല്ലാതെ മറ്റു വഴിയില്ലായിരുന്നു. ഒട്ടും പറ്റാതെയായപ്പോള്‍ ഏറ്റവും അടുപ്പമുള്ള ഒരാളെ വിളിച്ച് പറഞ്ഞ് ഞാന്‍ വയനാടേക്ക് പോയി. നിങ്ങള്‍ എന്റെ സോഷ്യല്‍ മീഡിയയില്‍ കാണുന്ന ചിരിച്ചും കളിച്ചു നില്‍ക്കുന്ന ചിത്രങ്ങളെല്ലാം എന്റെ ഏറ്റവും മോശം സമയങ്ങളിലുള്ളതാണ്. എല്ലാവരും അങ്ങനെയാണ് സന്തോഷം മാത്രമാണ് ഷെയര്‍ ചെയ്യുന്നത്. വീട്ടിലും എനിക്ക് പറയാന്‍ പേടിയായിരുന്നു. ഞാന്‍ ഇതേക്കുറിച്ച് സംസാരിച്ച എന്റെ പ്രായത്തിലുള്ളവരെല്ലാം

മെന്റല്‍ ഹെല്‍ത്തിനെക്കുറിച്ച് സഹായം തേടുമ്പോഴെല്ലാം ഭ്രാന്തായിട്ടുള്ള ആളുകള്‍ പോകുന്ന സ്ഥലമാണ് എന്നു തന്നെയാണ്. സൈക്ക്യാട്രിസ്റ്റിനെ കാണാന്‍ പോയാല്‍ മറ്റുള്ളവര്‍ എന്ത് ചിന്തിക്കും എന്നാണ് പലരും ആലോചിക്കുക. അത്തരം ചിന്താഗതിയുള്ള നിരവധി പേര്‍ ഇപ്പോഴും ഉണ്ട്. ഞാനും ഡോക്ടറെ കണ്ട് മെഡിസില്‍ എടുത്തൂ. അങ്ങനെ കുറെ ആലോചിച്ച ശേഷമാണ് വീട്ടില്‍ പറയുന്നത്. പ്രതീക്ഷിച്ചപോലെ ചില പൊട്ടലും ചീറ്റലുമൊക്കെയുണ്ടായി. ഒരു പോയിന്റ് എത്തുമ്പോള്‍ നമ്മള്‍ എത്രയൊക്കെ മറ്റുള്ളവരോട് ഫ്രീ ആയാലും ആരൊക്കെയുണ്ടായാലും നമുക്ക് അവരോട് സംസാരിക്കാനാവില്ല. ആ സമയത്ത് ഞാന്‍ എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്തിരുന്നത് എന്റെ അനിയന്റെ അടുത്താണ്. ഡോക്ടറിന്റെ അടുത്തു പോയിരുന്ന കാര്യമായാലും ആത്മഹത്യാ ചിന്തയുണ്ടായാലും അവനോടാണ് സംസാരിക്കുക. എന്നെ മറ്റൊന്നിലേക്കും എടുത്തു ചാടിക്കാതെ പിടിച്ചു നില്‍ത്തിയിരുന്നത് എന്റെ അനിയനാണ്. ഞാന്‍ പോയാല്‍ അവന് ആരാണ് എന്ന ചിന്ത വന്നപ്പോഴാണ് അത് ചെയ്യരുതെന്ന് തോന്നിയത്. 

സഹായം ചോദിക്കുക അല്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്താനുള്ള വഴികള്‍ തേടാന്‍ ആരംഭിച്ചത്. അങ്ങനെ യോഗ, മെഡിക്കേഷന്‍, വര്‍ക്കൗട്ട്, ഡാന്‍സ് എന്നിവയെല്ലാം ചെയ്തു. യാത്രകള്‍ ചെയ്യാന്‍ തുടങ്ങി. കാടിനോടും മലകളോടുമെല്ലാം സംസാരിച്ച് സമാധാനപരമായ കുറച്ച് യാത്രകള്‍ ചെയ്തു. അതില്‍ നിന്നൊക്കെ എനിക്ക് വളരെ പ്രിയപ്പെട്ട നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഞാന്‍ ഹാപ്പിയായിരുന്നു എന്നാണ് എല്ലാവരും വിചാരിച്ചിരുന്നുത്. അതുകൊണ്ട് തന്നെ നിനക്ക് എങ്ങനെ ഉണ്ട് ഓകെ ആണോ എന്നൊന്നും ആരും ചോദിച്ചിട്ടില്ല. മരുന്നു കഴിക്കുന്നതൊക്കെ ഇപ്പോള്‍ ചെറുതായി നിര്‍ത്തി. രണ്ട് മൂന്നു മാസം വളരെ മോശം അവസ്ഥയായിരുന്നു. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എന്നെക്കുറിച്ച് എനിക്ക് അഭിമാനമുണ്ട്. വീണ്ടും എന്റെ ജീവിതത്തെ സ്‌നേഹിക്കാന്‍ തുടങ്ങി. വിട്ടുകൊടുക്കാതെയിരിക്കുക. മടി വിചാരിക്കാതിരിക്കുക. ചിലപ്പോള്‍ അടുത്ത ആളുകളോട് പറയാന്‍ സാധിക്കാത്തത് അപരിചിതനോടോ അല്ലെങ്കില്‍ ഡോക്ടറോടോ തുറന്നു പറയാന്‍ സാധിക്കും. അങ്ങനെയൊരു അവസ്ഥ വന്നാല്‍ സഹായം ചോദിക്കാന്‍ മറക്കരുത്. സുശാന്തിന്റെ മരിച്ച സമയത്തും മറ്റു ആത്മഹത്യ വാര്‍ത്തകളും കേള്‍ക്കുമ്പോള്‍ വല്ലാത്ത അവസ്ഥയായിരുന്നു. ചിലപ്പോള്‍ അവരുടെ സ്ഥാനത്ത് ഞാന്‍ എന്നെ തന്നെ സങ്കല്‍പ്പിക്കും. നിങ്ങളുടെ കൂടെ ഒരുപാട് പേരുണ്ടാകും. ഇത് വെറും വാക്കല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍