ചലച്ചിത്രം

'ഞാൻ പ്രണയത്തിലാണ്'; തുറന്നു പറഞ്ഞ് നടി ലക്ഷ്മി മേനോൻ

സമകാലിക മലയാളം ഡെസ്ക്

താൻ പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞ് തെന്നിന്ത്യൻ നടി ലക്ഷ്മി മേനോൻ. ഇൻസ്റ്റ​ഗ്രാമിലെ ക്യു ആൻഡ് എ സെക്ഷനിലൂടെ ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് താരത്തിന്റെ വെളിപ്പെടുത്തൽ. താൻ ബോറടിച്ച് ഇരിക്കുകയാണെന്നും എന്തെങ്കിലും ചോദിക്കാനും പറഞ്ഞുകൊണ്ടായിരുന്നു സ്റ്റാറ്റസ്. ഇതോടെ രസകരമായ ചോദ്യവുമായി നിരവധി ആരാധകർ എത്തി. 

സിം​ഗിളാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് അല്ല എന്നാണ് താരം മറുപടി നൽകിയത്. എന്നാൽ തന്റെ പ്രിയതമൻ ആരെന്ന് വ്യക്തമാക്കാൻ താരം തയാറായില്ല. കൂടാതെ വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും ലക്ഷ്മി മേനോൻ വ്യക്തമാക്കി. വിവാഹം എന്ന സങ്കല്‍പം ഓവര്‍റേറ്റഡായ വൃത്തികേടാണ് എന്നാണ് താരം തുറന്നടിച്ചത്. 

ഇത് കൂടാതെ തന്റെ ഇഷ്ട നടനെക്കുറിച്ചും സിനിമയെക്കുറിച്ചുമെല്ലാം ലക്ഷ്മി മനസു തുറന്നു. സൂപ്പർതാരം ധനുഷാണ് താരത്തിന്റെ ഇഷ്ടനടൻ. കാർത്തിക് സുബ്ബരാജിന്റെ ജി​ഗർദണ്ടയാണ് ഇഷ്ട ചിത്രമെത്തും ലക്ഷ്മി വ്യക്തമാക്കി. 

അടുത്തിടെ ലക്ഷ്മി വാർത്തകളിൽ നിറഞ്ഞത് ബി​ഗ് ബോസിനെതിരെ രൂക്ഷ വിമർശനം നടത്തിക്കൊണ്ടാണ്. ലക്ഷ്മി റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന അഭ്യൂഹങ്ങൾക്കിടെയാണ് ബി​ഗ് ബോസിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയത്. മറ്റുള്ളവരുടെ പ്ലേറ്റുകളും ബാത്ത്‍റൂമും കഴുകാൻ തനിക്ക് താല്‍പര്യമില്ലെന്നും ക്യാമറക്കു മുന്നില്‍ തല്ലുകൂടാൻ തയ്യാറല്ലെന്നുമാണ് താരം പറഞ്ഞത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ