ചലച്ചിത്രം

'മേരിയേയും മലരിനേയും നിങ്ങൾക്ക് ഓർമയുണ്ടോ?' സായി പല്ലവിക്കൊപ്പം അനുപമ; ചിത്രം വൈറൽ

സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളി നായകനായി എത്തിയ പ്രേമത്തിലൂടെ അഭിനയത്തിലേക്ക് ചുവടുവെച്ച നടിമാരാണ് അനുപമ പരമേശ്വരനും സായി പല്ലവിയും. മലയാളത്തിലൂടെയാണ് എത്തിയതെങ്കിലും ഇരുവരും അന്യ ഭാഷയിലാണ് ഹിറ്റായത്. ഇപ്പോൾ തെന്നിന്ത്യൻ സിനിമലോകത്തെ മുൻനിര താരമാണ് ഇരുവരും. എന്നാൽ മലയാളികൾക്ക് ഇപ്പോഴും ഇവർ മേരിയും മലരുമാണ്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇരുവരും ഒന്നിച്ചുള്ള ചിത്രമാണ്. 

അനുപമയാണ് തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെ സായി പല്ലവിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ആരെങ്കിലും മലരിനേയും മേരിയേയും ഓർമിക്കുന്നുണ്ടോ? നിന്നെ സ്നേഹിക്കുന്നു. എപ്പോഴും സ്നേഹിക്കും. ആരാധികയുമാണ്- അനുപമ കുറിച്ചു. ഹാപ്പി മോണിങ് ഹാപ്പി സൺഡേ എന്ന ഹാഷ്ടാ​ഗിലാണ് ചിത്രം. അനുപമയുടെ സ്നേഹത്തിന് മറുപടിയുമായി സായി പല്ലവിയും എത്തി. ഞാനും നിന്നെ സ്നേഹിക്കുന്നു എന്നാണ് താരം കമന്റ് ചെയ്തത്. 

ഇഷ്ട നായികമാർ ഒന്നിച്ചുള്ള ചിത്രം ആരാധകരുടെ മനം കീഴടക്കുകയാണ്. സിംപിൾ കാഷ്യൽ ലുക്കിലാണ് ഇരുവരും‌. നായികമായി പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. പ്രേമത്തിൽ നിവിൻ പോളിയുടെ കഥാപാത്രത്തിന്റെ ആദ്യത്തെ രണ്ട് കാമുകിമാരായാണ് ഇവർ എത്തുന്ന‌ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു