ചലച്ചിത്രം

'പ്രണയ യാത്രയിലേക്ക് സ്വാഗതം', ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനവുമായി പ്രഭാസ്; 'രാധേ ശ്യാം' മോഷന്‍ പോസ്റ്റര്‍

സമകാലിക മലയാളം ഡെസ്ക്

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ്. തന്റെ പുതിയ ചിത്രം രാധേ ശ്യാമിന്റെ മോഷന്‍ പോസ്റ്ററാണ് താരം പുറത്തുവിട്ടത്. രാധേ ശ്യാമിന്റെ താളം എന്ന തലക്കെട്ടോടെ വന്ന പോസ്റ്റര്‍ പ്രണയം നിറഞ്ഞൊരു യാത്രാനുഭവമാണ് ആരാധകര്‍ക്ക് സമ്മാനിക്കുന്നത്. 

ഒരു ട്രെയിന്‍ യാത്രയാണ് മോഷന്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്രെയിനിനുള്ളില്‍ ലോകപ്രശസ്ത പ്രണയജോഡികളായ റോമിയോ- ജൂലിയറ്റ്, സലിം- അനാര്‍ക്കലി എന്നിവരുടെ അനിമേഷന്‍ ഇമേജ് കാണിക്കുന്നുണ്ട്. അതിന് പിന്നാലെയാണ് പ്രഭാസിന്റേയും നായിക പൂജ ഹെഡ്‌ജെയുടേയും പ്രണയരംഗം. രാധേ ശ്യാമിന്റെ പ്രണയ യാത്രയിലേക്ക് നിങ്ങളെ എല്ലാവരേയും സ്വാഗതം ചെയ്യുന്നു എന്ന അടിക്കുറിപ്പിലാണ് താരത്തിന്റെ പോസ്റ്റ്. ചിത്രത്തിന് ആശംസകളുമായി നിരവധി പേരാണ് കമന്റ് ചെയ്യുന്നത്

ദിവസങ്ങള്‍ക്ക് മുന്‍പാണ് രാധേ ശ്യാമിലെ പ്രഭാസിന്റെ ലുക്ക് പുറത്തുവന്നത്. 80 കളിലെ വേഷം അണിഞ്ഞ് പഴയ മോഡല്‍ കാറിന് മേലെ ഇരിക്കുന്ന പ്രഭാസായിരുന്നു പോസ്റ്ററില്‍. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ഇത് വൈറലായിരുന്നു. പൂജ ഹെഡ്‌ജെയുടെ പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തിറക്കിയിരുന്നു. രാധാകൃഷ്ണ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. യുവി ക്രിയേഷന്‍സാണ് നിര്‍മാണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു