ചലച്ചിത്രം

എന്റെ കൈ എപ്പോഴും ഈ കുട്ടിവയ‌റിലാണ് വിശ്രമിക്കുന്നത്, കുഞ്ഞ് സേഫ് ആയിരിക്കണമെന്നാണ് ചിന്ത; അഞ്ചാം മാസത്തിൽ ശ്രീനിഷ് എടുത്ത ചിത്രങ്ങളുമായി പേളി 

സമകാലിക മലയാളം ഡെസ്ക്

ദ്യത്തെ കണ്മണിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് പേളി-ശ്രീനിഷ് താരദമ്പതികൾ. ​ഗർഭിണിയാണെന്ന വാർത്ത ഏറെ സന്തോഷത്തോടെയാണ് പേളി ആരാധകരെ അറിയിച്ചത്. ഇപ്പോഴിതാ അഞ്ച് മാസങ്ങൾ പിന്നിട്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് പേളിയിപ്പോൾ. ശ്രീനിഷ് പകർത്തിയ ചിത്രങ്ങൾക്കൊപ്പമാണ് ​ഗർഭകാലത്തെ ആദ്യ നാളുകളെക്കുറിച്ച് പേളി കുറിച്ചിരിക്കുന്നത്. 

അഞ്ചാം മാസത്തെ അറിയിപ്പ്...
ആദ്യത്തെ മൂന്ന് മാസമായിരുന്നു കുറച്ച് ബുദ്ധിമുട്ട്. എനിക്ക് ഭയങ്കര ഛർദ്ദിയും ​ഗർഭകാല അസ്വസ്ഥതകളും ഏറെയായിരുന്നു. അതുകഴിഞ്ഞുള്ള നാളുകൾ ഇതുവരെ വളരെ രസകരമാണ്. വളരെയധികം ഉന്മേഷം തോന്നുന്നു‌... എനിക്ക് പാചകം ഇഷ്ടമാണ്, ക്ലീനിങ്, ഡ്രൈവിങ് ഒക്കെ ഇഷ്ടമാണ്... വാവ ഇടയ്ക്കിടെ ചെറുതായിട്ട് അനങ്ങി ഹായ് ഒക്കെ പറയാറുണ്ട്...അതുകൊണ്ട് ഇപ്പോൾ ഞാൻ കുഞ്ഞുമായി കുറച്ചുകൂടി അടുത്തു. ഇപ്പോ ഞാൻ പാട്ടൊക്കെ പാടും, പാട്ട് കേൾക്കും ചെറിയ പ്രാർത്ഥനകൾ പറഞ്ഞുകൊടുക്കും. 
എന്റെ കൈ എപ്പോഴും ഈ കുട്ടിവയ‌റിലാണ് വിശ്രമിക്കുന്നത്, എന്നിലെ മാതൃത്വം ഉണർന്നിട്ടുണ്ട് അതുകൊണ്ട് കുഞ്ഞ് എപ്പോഴും സേഫ് ആയിരിക്കണമെന്നാണ് ഇപ്പോഴത്തെ ചിന്ത. ഇപ്പോഴത്തെ എന്റെ മാനസികാവസ്ഥ എല്ലാവരോടും പങ്കുവയ്ക്കണമെന്ന് തോന്നി അതോടൊപ്പം ഈ ലോകത്തിലേക്ക് പുതിയ അതിഥിയെ കൊണ്ടുവരാൻ എടുത്ത തീരുമാനത്തിൽ ഞങ്ങൾ എത്രമാത്രം ഭാ​ഗ്യം ചെയ്തവരാണെന്നും നിങ്ങളോട് പറയണമെന്ന് തോന്നി - പേളി കുറിച്ചതിങ്ങനെ. 

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു ശ്രീനിഷും പേളിയും. പേർളിഷ് എന്ന ഹാഷ്ടാ​ഗിൽ കൊണ്ടാടിയ ഇവരുടെ പ്രണയവും വിവാഹവും ആരാധകർ ആവേശത്തോടെ ആഘോഷമാക്കുകയായിരുന്നു. 2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍