ചലച്ചിത്രം

ഗുഞ്ചന്‍ സക്‌സേനയുടെ പ്രദര്‍ശനം തടയാനാവില്ല, കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം തള്ളി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് ചിത്രം ഗുഞ്ചന്‍ സക്‌സേന നെറ്റ്ഫഌക്‌സില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് തടയണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തള്ളി ഡല്‍ഹി ഹൈക്കോടതി. ഇന്ത്യന്‍ വ്യോമസേനയെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചാണ് കേന്ദ്രം കോടതിയെ സമീപിച്ചത്. എന്നാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം നേരത്തെ ആരംഭിച്ചതിനാല്‍ ഇപ്പോള്‍ നിരോധനം കൊണ്ടുവരാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 

ഒടിടി പ്ലാറ്റ്‌ഫോമില്‍ ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പായി എന്തുകൊണ്ടാണ് കോടതിയെ സമീപിക്കാതിരുന്നതെന്നും ജസ്റ്റിസ് രാജീവ് ശക്ധര്‍ കേന്ദ്രത്തോട് ചോദിച്ചു. വ്യോമസേനയിലെ സ്ത്രീപുരുഷ വിവേചനമാണ് ചിത്രത്തില്‍ കാണിക്കുന്നത്. എന്നാല്‍ ഇത് തെറ്റാണെന്നും സേനയെ മോശമാക്കി കാണിക്കുകയാണ് സിനിമ ചെയ്യുന്നതെന്നും കേന്ദ്രത്തിനു വേണ്ടി അഡിഷണല്‍ സോളിസിറ്ററി ജനറല്‍ സഞ്ജയ് ജെയ്ന്‍ വ്യക്തമാക്കി. 

സിനിമയുടെ പ്രദര്‍ശനം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കോടതിയുടെ ഹര്‍ജിയില്‍ ചിത്രത്തിന്റെ നിര്‍മാതാക്കളായ ധര്‍മ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനോടും നെറ്റ്ഫഌക്‌സിനോടും കോടതി പ്രതികരണം ആരാഞ്ഞിട്ടുണ്ട്. കൂടാതെ മുന്‍ ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് ഗുഞ്ചന്‍ സക്‌സേനയോടും പ്രതികരണം ചോദിച്ചിട്ടുണ്ട്. ഗുഞ്ചന്‍ സക്‌സേനയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ജാന്‍വി കപൂറാണ് പ്രധാന വേഷത്തില്‍ എത്തിയത്. ഓഗസ്റ്റ് 12 ന് നെറ്റ്ഫഌക്‌സിലൂടെയായിരുന്നു റിലീസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്