ചലച്ചിത്രം

'റിയയെ അപമാനിക്കുന്നത് എന്റെ ഹൃദയം തകര്‍ത്തു'; പിന്തുണയുമായി വിദ്യാ ബാലന്‍

സമകാലിക മലയാളം ഡെസ്ക്

ടന്‍ സുശാന്ത് സിങ് രാജ്പുത്തുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന റിയ ചക്രബര്‍ത്തിയ്ക്ക് പന്തുണയുമായി നടി വിദ്യാ ബാലന്‍. റിയയെ അപകീര്‍ത്തിപ്പെടുത്തുന്നത് തന്റെ ഹൃദയം തകര്‍ത്തു എന്നാണ് വിദ്യ കുറിച്ചത്. മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്. 

റിയയ്ക്ക് നേരെ നടക്കുന്നത് മാധ്യമ വിചാരണയാണ് എന്ന് ആരോപിച്ച് നേരത്തെ നടി ലക്ഷി മന്‍ഹു രംഗത്തെത്തിയിരുന്നു. അതിനെ പിന്തുണച്ചുകൊണ്ടാണ് വിദ്യാ ബാലന്റെ പോസ്റ്റ്. 'തുറന്നു പറഞ്ഞതിന് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ലക്ഷി മന്‍ഹു. പ്രിയപ്പെട്ട യുവ താരത്തിന്റെ ദുഃഖകരമായ വിയോഗം മാധ്യമങ്ങളില്‍ സര്‍ക്കസാവുന്നത് നിര്‍ഭാഗ്യകരമാണ്. അതുപോലെതന്നെ ഒരു സ്ത്രീ എന്ന നിലയില്‍ റിയ ചക്രബര്‍ത്തിക്ക് നേരെയുള്ള അപവാദ പ്രചരണങ്ങള്‍ എന്റെ ഹൃദയം തകര്‍ക്കുന്നു. തെറ്റ് തെളിയിക്കുന്നതുവരെ നിരപരാധിയായി ഇരിക്കാനാവില്ലേ, അതോ നിരപരാധിയാണെന്ന് തെളിയുന്നതുവരെ കുറ്റക്കാരനാവണോ? വ്യക്തികള്‍ക്കുള്ള ഭരണഘടനാപരമായ അവകാശങ്ങളെ ബഹുമാനിക്കൂ, നിയമം അത് ഏറ്റെടുക്കട്ടേ'- വിദ്യ കുറിച്ചു. 

കഴിഞ്ഞ ദിവസമാണ് ലക്ഷി റിയയ്‌ക്കെതിരെ നടക്കുന്ന മാധ്യമവിചാരണയെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്. ഒരു പെണ്‍കുട്ടിയെ രാക്ഷസിയാക്കി മുന്ദ്രകുത്തുമ്പോള്‍ ആളുകള്‍ നിശബ്ദരായി ഇരിക്കുകയാണ് എന്നാണ് ലക്ഷി കുറിച്ചത്. ശരിയായ രീതിയില്‍ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരികയാണ് വേണ്ടതെന്നാണ് ലക്ഷി പറഞ്ഞത്. തുടര്‍ന്ന് നിരവധി താരങ്ങള്‍ റിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തി. നേരത്തെ തപ്‌സി പന്നു, ആയുഷ്മാന്‍ ഖുറാന, സ്വര ഭാസ്‌കര്‍ തുടങ്ങിയവര്‍ റിയയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത

ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാന്‍ സ്വയം പ്രതിരോധം പ്രധാനം; മാര്‍ഗനിര്‍ദേശങ്ങള്‍

അമിത് ഷായുടെ വ്യാജവിഡിയോ പ്രചരിപ്പിച്ചു; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി