ചലച്ചിത്രം

കാല് തല്ലിയൊടിക്കുമെന്ന് ശിവസേനയുടെ ഭീഷണി; കങ്കണ റണാവത്തിന് വൈ കാറ്റഗറി സുരക്ഷ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബോളിവുഡ് നടി കങ്കണ റണാവത്തിന് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി. ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേന്ദ്രത്തിന്റെ നടപടി. 

ശിവസേന നേതാക്കളും കങ്കണ റണാവത്തും തമ്മില്‍ വാക്‌പ്പോര് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടിയ്ക്ക് സുരക്ഷയൊരുക്കണം എന്ന് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 

സംസ്ഥാനം വിട്ട് പുറത്തേക്ക് യാത്ര ചെയ്യാനുള്ളതിനാല്‍, സുരക്ഷയൊരുക്കണമെന്ന് കങ്കണയുടെ പിതാവും സഹോദരിയും ഹിമാചല്‍ പ്രദേശ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

ഒന്‍പതാം തീയതി കങ്കണയ്ക്ക് മുംബൈയിലേക്ക് പോകേണ്ടതിന്റെ ആവശ്യമുള്ളതിനാലാണ് സുരക്ഷയൊരുക്കുന്നതെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം താക്കൂര്‍ പറഞ്ഞു. 


മുബൈയെ പാക് അധിനിവേശ കാശ്മീരിനോട് ഉപമിച്ചുകൊണ്ടുള്ള കങ്കണയുടെ ട്വീറ്റ് വിവാദമായിരുന്നു.  ഇതേടെ ശിവസേന കങ്കണയ്ക്ക് എതിരെ രംഗത്തുവന്നു. മുംബൈയില്‍ പ്രവേശിച്ചാല്‍ കാലു തല്ലിയൊടിക്കുമെന്ന് ശിവസേന എംഎല്‍എ പ്രതാപ് സര്‍നായിക് ഭീഷണിപ്പെടുത്തിയിരുന്നു. 

കങ്കണ പാക് അധീന കശ്മീരിലേക്ക് പോവുന്നതാണ് നല്ലതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്തും പറഞ്ഞു. സെപ്റ്റംബര്‍ 9ന് മുംബൈയില്‍ എത്തുമെന്നും ധൈര്യമുള്ളവര്‍ തടയാന്‍ വരട്ടേയെന്നും കങ്കണ ഇതിന് മറുപടി നല്‍കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി