ചലച്ചിത്രം

കല്ല്യാണപ്പെണ്ണിന് സര്‍പ്രൈസ്, മിയയ്ക്ക് ബ്രൈഡല്‍ ഷവര്‍ ഒരുക്കി കൂട്ടുകാര്‍, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

വിവാഹനിശ്ചയ വിശേഷങ്ങള്‍ക്ക് പിന്നാലെ മിയയുടെ ബ്രൈഡല്‍ ഷവര്‍ വിഡിയോയാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. കുട്ടിക്കാലം മുതല്‍ ഒന്നിച്ച് പഠിച്ച സുഹൃത്തുക്കള്‍ ചേര്‍ന്ന് മിയയ്ക്ക് ഒരുക്കിയ സര്‍പ്രൈസ് പാര്‍ട്ടിയുടെ വിശേഷങ്ങളാണ് വിഡിയോയുടെ ഉള്ളടക്കം. മിയയുടെ സഹോദരി ജിനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്.

നാലുകെട്ട് ശൈലിയിലുള്ള ഒരു വീട്ടിലായിരുന്നു പാര്‍ട്ടി ഒരുക്കിയത്. കണ്ണുകെട്ടി മിയയെ ഇവിടേക്ക് എത്തിക്കുമ്പോഴും സര്‍പ്രൈസിനെക്കുറിച്ച് നടിക്ക് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സജ്ജീകരണങ്ങള്‍ കണ്ട് ഞെട്ടുന്ന മിയയെ വിഡിയോയില്‍ കാണാം.

കഴിഞ്ഞ മാസമാണ് മിയയുടെ കോട്ടയം സ്വദേശിയായ അശ്വിന്‍ ഫിലിപ്പിന്റെയും മനസ്സമ്മതം നടന്നത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ ഈ മാസം അവസാനമാണ് വിവാഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു