ചലച്ചിത്രം

'അവധിക്കാലത്ത് നേരമ്പോക്കിനായി അഭിനയിക്കാനെത്തി, പിന്നീട് ഒരിക്കലും കോളജിൽ പോയില്ല'; പൃഥ്വിരാജ്

സമകാലിക മലയാളം ഡെസ്ക്

ന്റെ ആദ്യ സിനിമയുടെ ഓർമകൾ പങ്കുവെച്ച് നടൻ പൃഥ്വിരാജ്. ഓസ്ട്രേലിയയിലെ പഠനകാലത്തിനിടെ വേനൽക്കാല അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് നേരമ്പോക്കിനുവേണ്ടി സിനിമയിൽ അഭിനയിക്കുന്നത്. എന്നാൽ പിന്നീട് താൻ കോളജിൽ പോയില്ല എന്നാണ് പൃഥ്വി കുറിച്ചിരിക്കുന്നത്. നന്ദനം സിനിമയുടെ പൂജയുടെ അന്ന് പകർത്തിയ ചിത്രത്തിനൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്.

പൃഥ്വിരാജിന്റെ കുറിപ്പ് വായിക്കാം

‘നന്ദനത്തിന്റെ പൂജയുടെ അന്ന് പകർത്തിയ ഒരു ചിത്രമാണിത്.  വരും വർഷങ്ങളിൽ ജീവിതം എന്താണ് കാത്തു വച്ചിരിക്കുന്നതെന്ന് എനിക്ക് ഒരു സൂചനയും ഉണ്ടായിരുന്നില്ല. എനിക്ക് അറിയാവുന്നത് ഇത്രമാത്രമായിരുന്നു, വേനൽക്കാല അവധിക്കാലത്ത് കോളജിലേക്ക് മടങ്ങുന്നതിനുമുമ്പ് സമയം ഫലപ്രദമായി ചെലവഴിക്കാൻ എനിക്കെന്തോ ഒന്ന് ലഭിച്ചു. പിന്നീട് ഒരിക്കലും കോളജിൽ പോയിട്ടില്ല.. അതെന്നെ കീഴടക്കി. നന്നായി.. ചില സമയങ്ങളിൽ.. നിങ്ങളുടെ ഒഴുക്കിനെ വിശ്വസിക്കേണ്ടതുണ്ട്.. കാരണം ഈ ജലത്തിന് നിങ്ങളെ ഉദ്ദേശിച്ച സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള ഒരു മാർഗമുണ്ട്.

https://www.facebook.com/PrithvirajSukumaran/posts/3269072826481092

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം