ചലച്ചിത്രം

ഫാനും കട്ടിലും ഇല്ല, കിടക്കാനായി നല്‍കിയിട്ടുള്ളത് പായ മാത്രം; റിയയുടെ ജയില്‍ ജീവിതം ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

മുംബൈ; സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരികടത്തപ കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തിയുടെ രണ്ടാമത്തെ ജാമ്യാപേക്ഷയും ഇന്നലെ തള്ളിയിരുന്നു. ഇതോടെ മുംബൈയിലെ ബൈക്കുല്ല ജയിലിലാണ് താരം. സീലിങ് ഫാനോ കട്ടിലോ ഇല്ലാത്ത സിംഗിള്‍ സെല്ലിലാണ് റിയയെ പാര്‍പ്പിച്ചിരിക്കുന്നത്. വിവാദമായ ഷീന ബോറ കൊലക്കേസിലെ പ്രതി ഇന്ദ്രാണി മുഖര്‍ജിയാണ് റിയയുടെ അടുത്ത തടവറയില്‍ കഴിയുന്നത്. 

സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് റിയയെ ഒറ്റയ്ക്കുള്ള മുറിയില്‍ പാര്‍പ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിനാല്‍ ജയിലിലെ മറ്റ് തടവുകാര്‍ താരത്തെ ആക്രമിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ താരത്തിന്റെ സുരക്ഷയ്ക്കായി രണ്ട് കോണ്‍സ്റ്റബില്‍ കാവല്‍ നില്‍ക്കുന്നുണ്ട്. 

കട്ടില്‍ ഇല്ലാത്തതിനാല്‍ താരത്തിന് കിടക്കാനായി പായ നല്‍കിയിട്ടുണ്ട്. എന്നാല്‍ കിടക്കയോ തലയണയോ ഇല്ല. ഫാന്‍ ഇല്ലാത്ത മുറിയാണെന്നും കോടതി അനുവദിക്കുകയാണെങ്കില്‍ ഒരു ടേബില്‍ ഫാന്‍ നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കോവിഡിനെ തുടര്‍ന്ന് തടവുകാരുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പാലും മഞ്ഞളും നല്‍കുന്നുണ്ട്. മുംബൈയിലെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള ജയിലാണ് ഇത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ജയിലില്‍ നിന്ന് കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്