ചലച്ചിത്രം

മുടി കൊഴിച്ചിലിന് സിംപിളായി പരിഹാരം‌ കാണാം, നെല്ലിക്ക കൊണ്ടൊരു ഹെയർ മാസ്കുമായി താരസുന്ദരി; വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

മുടികൊഴിച്ചിൽ അകറ്റാനുള്ള മികച്ച വഴി പങ്കുവച്ചിരിക്കുകയാണ് താരസുന്ദരി രവീണ ടണ്ഠൻ. നെല്ലിക്കയാണ് കേശസംരക്ഷണത്തിന് ഏറ്റവും മികച്ചതെന്നാണ് നടി പറയുന്നത്. ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് രവീണ മുടികൊഴിച്ചിലിനുള്ള പരിഹാരങ്ങൾ പങ്കുവെക്കുന്നത്.

ദിവസവും നെല്ലിക്ക കഴിക്കുന്നത് ശീലമാക്കണം എന്ന് പറഞ്ഞ താരം നെല്ലിക്ക കൊണ്ടുള്ള ഒരു ഹെയർ മാസ്ക്കും പരിചയപ്പെടുത്തി. ഇതിനായി ഒരു കപ്പ് പാലിൽ ഏതാനും നെല്ലിക്കയിട്ട് തിളപ്പിക്കുക. നെല്ലിക്ക നന്നായി മൃദുവായി വരുമ്പോൾ കുരു കളഞ്ഞശേഷമുള്ള പൾപ്പ് പാലിൽ ചേർത്ത് മിക്സ് ചെയ്യണം. ഈ മിശ്രിതം മുടിയുടെ വേരുകളിൽ പിടിപ്പിച്ച് പതിനഞ്ചു മിനിറ്റോളം വെക്കുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകിക്കളയാം.

ഇങ്ങനെ ചെയ്യുമ്പോൾ ഷാംപൂ ഉപയോ​ഗിക്കേണ്ടതില്ലെന്നും തലയിലെ അഴുക്കെല്ലാം നീക്കി മുടിക്ക് തിളക്കവും മിനുസവും നൽകാൻ നെല്ലിക്ക സഹായിക്കുമെന്നും  രവീണ പറഞ്ഞു.  ആഴ്ച്ചയിൽ രണ്ടുതവണ ഇങ്ങനെ ചെയ്താൽ മുടികൊഴിച്ചിലിൽ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് നടി പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി