ചലച്ചിത്രം

'ഒരു ഫോണ്‍ വിളിയില്‍ റിച്ചയെ കിട്ടും'; അനുരാഗിനെതിരായ ആരോപണത്തിലേക്ക് തെറ്റായി പേരു വലിച്ചിട്ടു; നിയമ നടപടിക്കൊരുങ്ങി നടി

സമകാലിക മലയാളം ഡെസ്ക്

നുരാഗ് കശ്യപിനെതിരെയുള്ള നടി പായല്‍ ഘോഷിന്റെ ലൈംഗിക ആരോപണത്തില്‍ നിയമ നടപടിക്കൊരുങ്ങി റിച്ച ഛദ്ദ. തന്റെ പേര് വിവാദത്തിലേക്ക് തെറ്റായി വലിച്ചിട്ടു എന്നാരോപിച്ചാണ് താരം നിയമനടപടിക്ക് ഒരുങ്ങുന്നത്. തുടര്‍ന്ന് തന്റെ അഭിഭാഷകന്റെ സ്റ്റേറ്റ്‌മെന്റ് താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. 

അനുരാഗ് കശ്യപിനെതിരായ ആരോപണത്തില്‍ തന്റെ പേര് അനാവശ്യമായും തെറ്റായും ഉപയോഗിച്ചത് ശരിയായില്ലെന്നും അതിനെതിരെ നിയമനടപടി സ്വീകരിക്കും എന്നുമാണ് റിച്ച വ്യക്തമാക്കിയത്. നടന്‍ പായല്‍ ഘോഷ് സംവിധായകനെതിരെ ഉന്നയിച്ച ആരോപണത്തിനിടയിലാണ് റിച്ചയെക്കുറിച്ച് പരാമര്‍ശമുണ്ടായത്. റിച്ച ഛദ്ദയും മറ്റുള്ളവരേയും ഒരു ഫോണ്‍ കോളില്‍ കിട്ടുമെന്ന് അനുരാഗ് പറഞ്ഞു എന്നാണ് പായല്‍ പറയുന്നത്. 

റിച്ഛ ഛദ്ദ, മഹിയ ഗില്‍, ഹുമ ഖുറേഷി തുടങ്ങിയവര്‍ക്ക് അവസരം നല്‍കാത്തത് എന്താണ് എന്ന് ചോദിച്ചപ്പോഴാണ് അനുരാഗ് ഇത്തരത്തില്‍ മറുപടി നല്‍കിയത് എന്നാണ് പായല്‍ പറഞ്ഞത്. അവരെല്ലാം സാധാരണ സൗന്ദര്യമുള്ളവരാണ്. സംവിധായകരൊന്നും അവര്‍ക്ക് അവസരം നല്‍കാറില്ല. എന്നാല്‍ തന്റെ പ്രകടനം മികച്ചതാണെന്ന് അനുരാഗ് പറഞ്ഞതായാണ് പായല്‍ പറഞ്ഞത്. 

സ്ത്രീകള്‍ക്ക് തൊഴിലിടങ്ങിളില്‍ തുല്യ അവകാശം വേണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് റിച്ച. എന്നാല്‍ തെറ്റായതും അടിസ്ഥാന രഹിതവുമായ ആരോപണങ്ങളിലൂടെ മറ്റ് സ്ത്രീകളെ ചൂഷണം ചെയ്യാന്‍ ഒരു സ്ത്രീയും തന്റെ അവകാശത്തെ തെറ്റായി ഉപയോഗപ്പെടുക്കരുത് എന്നാണ് റിച്ചയുടെ അഭിഭാഷകയുടെ കുറിപ്പില്‍ പറയുന്നത്. അനുരാഗിന്റെ സിനിമകളില്‍ അഭിനയിച്ച നായികമാരുടെ പേരുകളാണ് പായല്‍ ആരോപണത്തില്‍ പറഞ്ഞത്. അനുരാഗിന്റെ അഭിഭാഷകയും കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഒരാളെ വ്യക്തിഹത്യ ചെയ്യാന്‍ മീടൂ പോലുള്ള മുന്നേറ്റങ്ങളെ ഉപയോഗിക്കുന്നത് തെറ്റാണ് എന്നാണ് അനുരാഗിന്റെ അഭിഭാഷക കുറിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്