ചലച്ചിത്രം

ഞാൻ വാക്ക് പാലിച്ചു, 'നിനക്ക് എന്നെ കാണാൻ പറ്റില്ല, പക്ഷേ ഞാൻ കണ്ടിരിക്കും'; മകളോട് ബാല 

സമകാലിക മലയാളം ഡെസ്ക്

കളുടെ പിറന്നാളിന് ഹൃദയസ്പർശിയായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് നടൻ ബാല. മകൾ പാപ്പുവുമൊത്തുള്ള ചിത്രങ്ങൾ കോർത്തിണക്കിയും മകൾക്ക് ആശംസകൾ നേർന്നുമാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്. പാപ്പുവിനെ ജീവനുതുല്യം സ്നേഹിക്കുന്നുണ്ടെന്നും ഒരാൾക്കും നമ്മെ പിരിക്കാനാകില്ലെന്നും ബാല വിഡിയോയിൽ പറയുന്നു. 

‘സെപ്റ്റംബർ 21, പാപ്പു, ഹാപ്പി ബർത് ഡേ ടു യു. ഞാൻ പറഞ്ഞ വാക്ക് പാലിച്ചു. എല്ലാവരെയും എനിക്ക് അറിയിക്കാൻ പറ്റില്ല. ഞാൻ ജീവിതത്തിൽ ചെയ്ത എല്ലാ സത്യങ്ങളും പാലിച്ചിട്ടുണ്ട്. ലവ് യൂ സോ മച്ച്.  അപ്പ എപ്പോഴും അടുത്തു തന്നെയുണ്ട്. പിറന്നാളിന് നിനക്ക് എന്നെ കാണാൻ പറ്റില്ല. പക്ഷേ ഞാൻ നിന്നെ കാണും, ഞാൻ കണ്ടിരിക്കും നിന്നെ’, ബാല വിഡിയോയിൽ പറഞ്ഞു.

ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക. 2010-ൽ വിവാഹിതരായ ബാലയും അമൃതയും നാല് വർഷമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇരുവരും കഴിഞ്ഞ വർഷം നിയമപരമായി വിവാഹമോചിതരായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി