ചലച്ചിത്രം

'എന്റെ വാക്കു കേൾക്കാതെ നീ പോയി, ഈ ലോകം ശൂന്യമായി'; ദുഃഖം താങ്ങാനാവാതെ ഇളയരാജ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്


'എന്റെ വാക്കു കേൾക്കാതെ നീ പോയി, ഇവിടെ ലോകം ശൂന്യമായിപ്പോയി, ലോകത്തിലെ ഒന്നും എനിക്ക് അറിയില്ല'- ഉറ്റ സുഹൃത്തിന്റെ വേർപാടിൽ പറയാൻ വാക്കുകളില്ലാതെ ഇളയരാജ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലാണ് തന്റെ പ്രിയ ബാലുവിന് അദ്ദേഹം യാത്രാമൊഴി നേർന്നത്. നീണ്ട നിശബ്ദതയ്ക്ക് ഒടുവിലെ അളവില്ലാത്ത ദുഃഖത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ആരാധകർക്ക് വേദനയാവുകയാണ്. 

'ബാലൂ' എന്ന വിളിയോടെയാണ് ഇളയരാജയുടെ വിഡിയോ തുടങ്ങുന്നത്. ഏതാനും വാചകങ്ങളിലൂടെ തമിഴിലാണ് തന്റെ പ്രിയ മിത്രത്തിന് വിടചൊല്ലിയത്. "ബാലൂ, പെട്ടെന്ന് എഴുന്നേറ്റ് വാ, നിന്നെ കാണാന്‍ ഞാന്‍ കാത്തിരിക്കുന്നെന്ന് ഞാന്‍ പറഞ്ഞിരുന്നു. നീ കേട്ടില്ല. കേട്ടില്ല. പോയിക്കളഞ്ഞു. എങ്ങോട്ട് പോയി? ഗന്ധര്‍വ്വന്മാര്‍ക്കായി പാടാനാണോ പോയത്? ഇവിടെ ലോകം ശൂന്യമായിപ്പോയി. ലോകത്തിലെ ഒന്നും എനിക്ക് അറിയില്ല. സംസാരിക്കാനായി വാക്കുകള്‍ വരുന്നില്ല. പറയാന്‍ കാര്യവുമില്ല. എന്ത് പറയണമെന്നുതന്നെ അറിയില്ല. എല്ലാ ദു:ഖത്തിനും ഒരു അളവുണ്ട്. ഇതിന് അളവില്ല" ഇളയരാജ പറഞ്ഞു. 

എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില ഗുരുതരമാണെന്ന, ആദ്യ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവന്ന ഓഗസ്റ്റ് 14ന് ഫേസ്ബുക്കിലൂടെ ഇളയരാജ ഒരു വീഡിയോ പോസ്റ്റ് ചെയ്‍തിരുന്നു. തന്‍റെ പ്രിയസുഹൃത്തിനെ രോഗക്കിടക്കയില്‍ നിന്ന് തിരികെ വിളിച്ചുകൊണ്ടുള്ളതായിരുന്നു അത്. നിനക്കുവേണ്ടി കാത്തിരിക്കുകയാണെന്നും നമ്മുടെ സൗഹൃദം സിനിമയില്‍ ആരംഭിച്ചതും അവസാനിച്ചുപോകുന്നതുമല്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ആരാധകരുടെ മനസു കീഴടക്കിയിരുന്നു. 

എസ്പി ബാലസുബ്രഹ്മണ്യം എന്ന പേരിനൊപ്പം ലോകം ഏറ്റവും കേട്ടിട്ടുള്ളത് ഇളയരാജയുടേതാണ്. ഇരുവരും ഒന്നിച്ച എല്ലാ ​ഗാനങ്ങളും സം​ഗീതലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചിട്ടുണ്ട്. ഇളയരാജയുമായുള്ള എസ്പിബിയുടെ ബന്ധത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. സിനിമയില്‍ ഒരുമിക്കുന്നതിനു മുന്‍പേ സം​ഗീത പരിപാടികളിൽ ഇവർ ഒന്നിച്ചായിരുന്നു. ഹാര്‍മോണിയം വാദകന്റെ റോളിലായിരുന്നു ഇളയരാജ. അതിന് ശേഷമാണ് സം​ഗീതപ്രേമികളെ കോൾമയിൽ കൊള്ളിച്ച ​ഗാനങ്ങൾ പിറവിയെടുത്തത്.  ഇളയരാജയുടെ സിനിമയിലേക്കുള്ള വരവിന് മുന്‍പേ എസ് പി ബി ഗായകനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയിരുന്നുവെങ്കിലും 'ഇളയരാജ എഫക്ട്' ആണ് അദ്ദേഹത്തിന് വലിയ കരിയര്‍ ബ്രേക്ക് നല്‍കിയത്. ഇന്നും സം​ഗീത പ്രേമികളുടെ മനസിൽ നിറഞ്ഞു നിൽക്കുന്നതാണ് ഇരുവരും ഒന്നിച്ച ​ഗാനങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്