ചലച്ചിത്രം

'സുശാന്ത് വിശ്വസ്തനല്ലെന്ന് ബോധ്യപ്പെട്ടു', ബ്രേക്കപ്പിന് കാരണം ഇത്; വെളിപ്പെടുത്തി സാറ അലി ഖാൻ 

സമകാലിക മലയാളം ഡെസ്ക്

ടൻ സുശാന്തും സുശാന്ത് സിങ് രാജ്പുത്തുമായി വളരെക്കുറച്ചുകാലം താൻ പ്രണയത്തിലായിരുന്നെന്ന് സമ്മതിച്ച് സാറ അലിഖാൻ. സുശാന്ത് വിശ്വസ്തത പുലർത്തിയിരുന്നില്ലെന്നും അത് ബോധ്യപ്പെട്ടതിനാലാണ് ബന്ധം അവസാനിപ്പിച്ചതെന്നും സാറ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോ​ഗസ്ഥരോട് പറഞ്ഞു. ഇരുവർക്കുമിടയിൽ നടന്ന വാട്സാപ്പ് ചാറ്റുകൾ നടി അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് കൈമാറി. 

സാറയുടെ അരങ്ങേറ്റ ചിത്രമായ കേദാർനാഥിന്റെ സെറ്റിൽ വച്ചാണ് ഇരുവരും സൗഹൃദത്തിലായത്. ചിത്രത്തിൽ സാറയുടെ നായകനായാണ് സിശാന്ത് വേഷമിട്ടത്. സിനിമയുടെ ചിത്രീകരണത്തിനുശേഷം ഇരുവരും ഒന്നിച്ച് നടത്തിയ യാത്രയുടെ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. എന്നാൽ 2019 ജനുവരിൽ തങ്ങൾ വേർപിരിഞ്ഞെന്ന് സാറ എൻസിബിക്ക് മൊഴി നൽ‌കി. 

സുശാന്തുമായി നിരവധി യാത്രകൾ ഒന്നിച്ച് നടത്തിയിട്ടുണ്ടെങ്കിലും താൻ ഒരിക്കലും മയക്കുമരുന്ന് ഉപയോ​ഗിച്ചിട്ടില്ലെന്ന് താരം അന്വേഷണ ഉദ്യോ​​ഗസ്ഥർക്ക് മുന്നിൽ പറഞ്ഞു. കേദാർനാഥിന്റെ ചിത്രീകരണസമയത്ത് സെറ്റിൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നെന്ന റിയാ ചക്രബർത്തിയുടെ വെളിപ്പെടുത്തൽ സാറാ അലി ഖാൻ നിഷേധിച്ചു. 

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസിൽ സാറ അടക്കമുള്ള പ്രമുഖ താരങ്ങളെ എൻസിബി ചോദ്യം ച‌െയ്തിരുന്നു. റിയ ബോളിവുഡിലെ ഉന്നതരെ ലഹരിമാഫിയയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാണെന്ന കണ്ടെത്തലിന് പിന്നാലെയാണ് ​ദീപിക പദുക്കോൺ, ശ്രദ്ധ കപൂർ അടക്കമുള്ളവരെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച അന്വേഷണ ഉദ്യോ​​ഗസ്ഥർക്ക് മുന്നിലെത്തിയപ്പോഴാണ് സാറ സുശാന്തുമായുള്ള അടുപ്പത്തെക്കുറിച്ച് പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്