ചലച്ചിത്രം

ഫഹദ് ഇനി കമൽഹാസന്റെ വില്ലൻ, ലോകേഷിന്റെ 'വിക്ര'മിൽ

സമകാലിക മലയാളം ഡെസ്ക്

സിനിമപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകേഷ് കനകരാജും കമലഹാസനും ഒന്നിക്കുന്ന വിക്രം. ഇപ്പോള്‍ ഇതാ മലയാളികളെ ആവേശത്തിലാക്കിക്കൊണ്ട് ഒരു വാര്‍ത്തയെത്തുകയാണ്. ചിത്രത്തില്‍ പ്രധാന വേഷത്തില്‍ ഫഹദ് ഫാസില്‍ എത്തും. താരം തന്നെയാണ് വിവരം സ്ഥിരീകരിച്ചത്. 

പുതിയ ചിത്രം ജോജിയുടെ പ്രമോഷന്റെ ഭാഗമായി ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് സൂപ്പര്‍താര ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം അറിയിച്ചത്. താൻ വളരെ അധികം എക്സൈറ്റഡാണെന്നും താരം വ്യക്തമാക്കി. വിക്രമില്‍ ഫഹദ് അഭിനയിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ കമല്‍ഹാസിന്റെ വില്ലനായാണ് ഫഹദ് എത്തുന്നത് എന്നാണ് വാര്‍ത്തകള്‍. ഈ കഥാപാത്രം ചെയ്യുന്നതിനായി വിജയ് സേതുപതിയേയും പ്രഭുദേവയേയും സമീപിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഫഹദ് ഫാസിലിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ഇത്. വേലൈക്കാരന്‍, സൂപ്പര്‍ ഡീലക്‌സ് എന്നീ തമിഴ് ചിത്രങ്ങളിലാണ് താരം മുന്‍പ് അഭിനയിച്ചത്. കൂടാതെ അല്ലു അര്‍ജുന്റെ പുഷ്പയിലും ഫഹദ് വില്ലനായി എത്തുന്നുണ്ട്. കമല്‍ഹാസന്റെ പിറന്നാള്‍ ദിനത്തിലാണ് വില്ലന്‍ പ്രഖ്യാപിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ മികച്ച കയ്യടി നേടിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും