ചലച്ചിത്രം

വിമാനത്തില്‍ നിന്ന് തമന്നയുടെ ചിത്രം, വിരാട് കോഹ്‌ലി പിറകില്‍ ഇരിക്കുന്നത് എന്താണെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയെ വളരെ രസകരമായി ഉപയോഗിക്കുന്ന നടിയാണ് തമന്ന. രസകരമായ ഫോട്ടോകളും ചിത്രങ്ങളുമെല്ലാം പോസ്റ്റ് ചെയ്ത് ആരാധകരെ ചിരിപ്പിക്കാറുണ്ട്. ഇപ്പോള്‍ ഹിറ്റാകുന്നത് ഒരു പ്രൈവറ്റ് ജെറ്റില്‍ നിന്നുള്ള തമന്നയുടെ ചിത്രങ്ങളാണ്. ഒരു ട്രേ നിറയെ ലെയ്‌സും കുക്കീസും മടിയില്‍ വച്ച് ഇരിക്കുകയാണ് താരം. എന്നാല്‍ ആരാധകരുടെ ശ്രദ്ധ മുഴുവന്‍ പിറകില്‍ ഇരിക്കുന്ന ആളിലാണ്. 

മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ ഫ്‌ളോറിയന്‍ ഹുറെല്‍, നിലം കെനിയ എന്നിവര്‍ക്കൊപ്പമായിരുന്നു തമന്നയുടെ യാത്ര. താരത്തിന്റെ പിറകിലാണ് ഇരുവരും ഇരിക്കുന്നത്. തമന്നയുടെ ബ്രേക്ക്ഫാസ്റ്റ് കണ്ട് അന്തംവിടുന്ന ഫ്‌ളോറിയയേയും നിലമിനേയും കാണാം. ചിത്രത്തില്‍ ഫ്‌ളോറിയന് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ മുഖഛായയുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. ഫ്‌ളോറിയന്‍ കോഹ്‌ലിയെ പോലെയുണ്ടെന്ന് പറഞ്ഞുകൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്. വിരാട് കോഹ്‌ലി എന്താണ് പിന്നില്‍ ഇരിക്കുന്നത് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. 

കൂടാതെ ഐപിഎല്ലിന്റെ ഉദ്ഘാടനമത്സരം കാണാന്‍ പോവുകയാണോ എന്നും ചോദിക്കുന്നവരുണ്ട്. ഇന്നലെയായിരുന്നു മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരും തമ്മിലുള്ള മത്സരം. ബാംഗളൂരിന്റെ ക്യാപ്റ്റനാണ് കോഹ്‌ലി. പുതിയ സീരീസിന്റെ പ്രമോഷന് വേണ്ടിയാണ് തമന്ന പ്രൈവറ്റ് ജെറ്റില്‍ ഹൈദരാബാദിലേക്ക് പോയത്. 11ത്ത് അവര്‍ എന്ന് പേരിട്ടിരിക്കുന്ന സീരീസില്‍ ബിസിനസ് വുമണായാണ് താരം എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു