ചലച്ചിത്രം

ചില പ്രഭാതങ്ങളിലെ ഞങ്ങളുടെ മൂഡ് ഇതായിരിക്കും; ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമായി നസ്രിയ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിലെ ക്യൂട്ട് കപ്പിൾസാണ് ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ്. രാവിലെ എഴുന്നേറ്റപ്പോൾ സെൽഫി എടുക്കാനുള്ള മൂഡിലാണ് തങ്ങളെന്നാണ് താരം കുറിക്കുന്നത്. 

ഫഹദിനൊപ്പമുള്ള സെൽഫിയാണ് നസ്രിയ പോസ്റ്റ് ചെയ്തത്. നസ്രിയയുടെ പുറകിലായി പകുതി മാത്രം കാണാവുന്ന രീതിയിലാണ് താരത്തിന്റെ ഇരിപ്പ്. ചില പ്രഭാതങ്ങളിൽ, സെൽഫി എടുക്കാനുള്ള മൂഡിലീയിരിക്കും ഞങ്ങൾ- എന്ന അടിക്കുറിപ്പിലാണ് ചിത്രം. രസകരമായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ഷമ്മി കളിക്കുകയാണോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ജോജിയാണോ പിന്നിൽ ഇരിക്കുന്നത് എന്നായിരുന്നു മറ്റൊരു ആരാധന്റെ കമന്റ്. 

കൂടാതെ നിരവധി സെലിബ്രിറ്റികളും കമന്റുമായി എത്തി. അതുകൊണ്ടാണ് ഞാൻ ​ഗുഡ് മോണിങ് പറയുന്നത് എന്നായിരുന്നു അനുപമ പരമേശ്വരന്റെ കമന്റ്. വിനയ് ഫോർട്ട്, റോഷൻ മാത്യു, ശിവദ തുടങ്ങിയ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. സിനിമഷൂട്ടിങ്ങിന് ഇടയിലുണ്ടായ അപകടത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ് ഇപ്പോൾ ഫഹദ്. താരത്തിന്റേതായി രണ്ട് ചിത്രങ്ങളാണ് ഒടിടിയിൽ പ്രദർശനത്തിന് എത്തിയിരിക്കുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി മികച്ച അഭിപ്രായം നേടുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി