ചലച്ചിത്രം

കോവിഡിന് പിന്നാലെ ന്യുമോണിയ, ശബ്ദം പോയി; 18 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം മണിയന്‍പിള്ള രാജു ജീവിതത്തിലേക്ക്

സമകാലിക മലയാളം ഡെസ്ക്

ടന്‍ മണിയന്‍ പിള്ള രാജുവിന് കോവിഡ് ബാധിച്ചതിന് പിന്നാലെ ശബ്ദം നഷ്ടപ്പെട്ടു. ന്യുമോണിയ ബാധിച്ചതോടെ ഗുരുതരാവസ്ഥയില്‍ ദിവസങ്ങളോളമാണ് താരം മിണ്ടാന്‍ പോലുമാകാതെ ആശുപത്രിയില്‍ കിടന്നത്. തുടര്‍ന്ന് വീട്ടിലെത്തിയ താരമിപ്പോള്‍ വിശ്രമത്തിലാണ്. 

ഫെബ്രുവരി 26ന് കൊച്ചിയില്‍ ഒരു പാട്ടിന്റെ റെക്കോര്‍ഡിങ്ങിനിടെയാണ് താരം രോഗബാധിതനാകുന്നത്. കൂടെയുണ്ടായിരുന്ന കെബി ഗണേഷ് കുമാറിന് കോവിഡ് സ്ഥിരീകരിച്ച് രണ്ട് ദിവസത്തിന് ശേഷം മണിയന്‍പിള്ള രാജുവിനും തലവേദനയും ചുമയും തുടങ്ങി. പരിശോധനയില്‍ കോവിഡ് പോസിറ്റീവായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

അവിടെ നിന്നു ഡിസ്ചാര്‍ജ് ചെയ്തുവെങ്കിലും ന്യുമോണിയ പിടിപെട്ടതിനെ തുടര്‍ന്നു മറ്റൊരു ആശുപത്രിയില്‍ ഐസിയുവിലേക്ക് മാറ്റി. തുടര്‍ന്നാണ് ശബ്ദം നഷ്ടപ്പെടുന്നത്. 18 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം കഴിഞ്ഞ മാസം 25നാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. അപ്പോഴും സംസാരിക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. ഇപ്പോള്‍ 70 ശതമാനം ശബ്ദം തിരിച്ചുകിട്ടിയിട്ടുണ്ട്. വിശ്രമജീവിതം കഴിഞ്ഞ വീണ്ടും സിനിമയില്‍ സജീവമാകാനുള്ള തയാറെടുപ്പിലാണ് താരം. ടെകെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മൂഡയിലാണ് മണിയന്‍ പിള്ള രാജു ഇനി അഭിനയിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്