ചലച്ചിത്രം

ബ്ലൗസിന് പകരം ടീ ഷർട്ട്, അമ്മയുടെ സാരി അടിച്ചുമാറ്റി സനൂഷ; ചിത്രങ്ങൾ  

സമകാലിക മലയാളം ഡെസ്ക്

മ്മയുടെ സാരി അടിച്ചുമാറ്റി ഉടുത്താണ് നടി സനൂഷ ഇക്കുറി പ്രേക്ഷകർക്ക് വിഷു ആശംസിക്കാൻ എത്തിയത്. സാരിക്ക് ബ്ലൗസ് കണ്ടെത്താൻ പരാജയപ്പെട്ട് ഒടുവിൽ ടീഷർട്ട് ബ്ലൗസാക്കിയ കഥ പങ്കുവച്ചാണ് സനൂഷ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. 

"വിഷുവിന് വീട്ടിലാണെങ്കിൽ സാരിയുടുത്ത് ചിത്രങ്ങളെടുക്കാൻ വല്ലാത്ത ആഗ്രഹമാണ്. പക്ഷേ സാരിയൊക്കെ എവിടെയാണെന്ന പിടിയില്ല, കാരണം അത് അമ്മയുടെ ഡിപ്പാർട്ട്മെന്റാണ്. അതുകൊണ്ട് അമ്മ തിരക്കിലാകുന്ന സമയം വരെ കാത്തിരുന്ന് ഒടുവിൽ അമ്മയുടെ ഏറ്റവും പഴയ ഒരു സാരിയങ്ങ് അടിച്ചുമാറ്റു. അപ്പോഴാണ് സാരിക്കിണങ്ങിയ ബ്ലൗസില്ലെന്നറിയുന്നത്. അപ്പോപിന്നെ ഒരു നൂജെൻ ​ഗേളായി ടീ ഷർ‍ട്ട് തന്നെ അങ്ങ് ബ്ലൗസാക്കും", സനൂഷ കുറിച്ചു. 

"വിഷുവിന് ഒരു സാരിയുടുക്കണം, പടം പിടിക്കണം, അതിനായുള്ള കാട്ടികൂട്ടലൊക്കെയായിരുന്നു ഇതൊക്കെ.ഈ ചൂട് സമയത്ത് ഈ നാടകമൊക്കെ കളിച്ചത് എന്തിനെന്നാൽ പ്രിയപ്പെട്ടവരേ നിങ്ങളോട് ഹാപ്പി വിഷു പറയാനാണ്. നിങ്ങൾക്കേവർക്കും കുടുംബവുമൊത്ത് നല്ലൊരു വിഷു സദ്യയും പായസവും സന്തോഷ നിമിഷങ്ങളും ലഭിച്ചുവെന്ന് കരുതുന്നു",സാരി അണിഞ്ഞുള്ള ചിത്രങ്ങൾ പങ്കുവച്ച് സനൂഷ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി