ചലച്ചിത്രം

മകന് നാലു ദിവസമായി കടുത്ത പനി, പിന്നാലെ മകള്‍ക്കും; സമീറ റെഡ്ഡിക്കും കുടുംബത്തിനും കോവിഡ് 

സമകാലിക മലയാളം ഡെസ്ക്

ടി സമീറ റെഡ്ഡിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. മക്കള്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മകന്‍ ഹന്‍സിന് കടുത്ത പനി ഉള്‍പ്പടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് ടെസ്റ്റ് ചെയ്യുന്നത്. കോവിഡ് പോസിറ്റീവായതിന് പിന്നാലെ മകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങി. സമീറയുടേയും ഭര്‍ത്താവിന്റേയും പരിശോധന ഫലം പോസിറ്റീവായി. ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് താരം വിവരം അറിയിച്ചത്. 

കഴിഞ്ഞ ആഴ്ച ഹന്‍സിന് കടുത്ത പനിയും തലവേദനയും ശരീരം വേദനയും വയറിന് ബുദ്ധിമുട്ടുമുണ്ടായി. നാല് ദിവസത്തോളം ഇത് തുടര്‍ന്നു. അസാധാരണമായതിനാല്‍ ഹന്‍സിനെ ടെസ്റ്റ് ചെയ്യിക്കുകയും പോസിറ്റീവാകുകയും ചെയ്തു. പിന്നാലെ നൈറയും ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി. അവള്‍ക്ക് പനിയും വയറിന് ബുദ്ധിമുട്ടുമായിരുന്നു. കുട്ടികള്‍ക്ക് പോസിറ്റീവായതിന് ശേഷം ഞാനും അക്ഷയും പോസിറ്റീവായി- സമീറ കുറിച്ചു. 

കോവിഡിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെല്ലാം മക്കള്‍ക്ക് മാറിയെന്നും ഇപ്പോള്‍ രണ്ടുപേരും ആഘോഷത്തിലേക്ക് തിരിച്ചെത്തിയെന്നുമാണ് താരം കുറിക്കുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് മരുന്നുകള്‍ കഴിക്കുന്നതെന്ന് വ്യക്തമാക്കിയ താരം കുട്ടികള്‍ക്ക് കോവിഡ് വരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു