ചലച്ചിത്രം

നടിക്കെതിരെ കമന്റ്, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് നന്ദന വർമ, മോശം കമന്റിന് ക്ഷമ പറഞ്ഞ് താരം

സമകാലിക മലയാളം ഡെസ്ക്

ടിക്കെതിരെ അധിക്ഷേപ കമന്റിട്ടെന്ന പ്രചരണത്തിന് പിന്നാലെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി യുവ നടി നന്ദന വര്‍മ. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായിട്ടായിരുന്നു ഫേയ്സ്ബുക്ക് ഹാക്ക് ചെയ്ത വിവരം നന്ദന വർമ പങ്കുവെച്ചത്. മോശം കമന്റിന് ക്ഷമ പറയുന്നതായും നന്ദന കുറിച്ചു. 

എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഞാന്‍ ഇപ്പോഴാണ് മനസിലാക്കിയത്. എന്റെ ഫേസ്ബുക്ക് പേജില്‍ നിന്ന് വരുന്ന പോസ്റ്റുകള്‍ക്കോ കമന്റുകള്‍ക്കോ ഞാന്‍ ഉത്തരവാദിയല്ല. ഏതെങ്കിലും കമന്റ് മൂലം ആര്‍ക്കെങ്കിലും മാനസികമായി വേദനയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു. എന്നാല്‍ ഞാനോ എന്റെ ടീമോ അല്ല ആയിരുന്നില്ല അതിന് ഉത്തരവാദി.- നന്ദന കുറിച്ചു. 

യുവനടി സാനിയ ഇയ്യപ്പനെക്കുറിച്ചാണ് നന്ദനയുടെ അക്കൗണ്ടിൽ നിന്ന് മോശം കമന്റ് എത്തിയത്. ദുൽഖറിന്റെ പുതിയ സിനിമയിൽ സാനിയ അഭിനയിക്കാൻ പോകുന്നതിനെക്കുറിച്ചായിരുന്നു. ഇതിന് വരാതിരിക്കുമോ ശരിക്കും അധ്വാനിക്കുന്ന കുട്ടിയാണ്, ചാന്‍സിന് വേണ്ടി ശരിക്കും അധ്വാനിക്കും പാവം എന്നായിരുന്നു നന്ദനയുടെ പേരിൽ വന്ന കമന്റ്. അതിന് പിന്നാലെ നന്ദനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയർന്നു. സഹതാരത്തെക്കുറിച്ച് ഇത്ര മോശം രീതിയിൽ സംസാരിക്കാൻ പറ്റുന്നത് എങ്ങനെയാണ് എന്നായിരുന്നു വിമർശകരുടെ ചോദ്യം. അതിന് പിന്നാലെ നന്ദനയുടെ വിശദീകരണം എത്തിയത്. എന്നാൽ നന്ദനയുടെ പോസ്റ്റിന് താഴെ ഇപ്പോഴും വിമർശനം തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ