ചലച്ചിത്രം

'കുറച്ചെങ്കിലും നാണം വേണം'; മാലിദ്വീപിലെ അവധി ചിത്രങ്ങള്‍,  താരങ്ങള്‍ക്കെതിരെ നവാസുദ്ദീന്‍ സിദ്ധിഖി 

സമകാലിക മലയാളം ഡെസ്ക്

കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെയാകെ പിടിച്ചുലച്ചിരിക്കുന്ന  സാഹചര്യത്തില്‍ അവധി ആഘോഷങ്ങളില്‍ മുഴുകിയിരിക്കുന്ന ബോളിവുഡ് താരങ്ങള്‍ രൂക്ഷ വിമര്‍ശനം നേരിടുകയാണ്. മാലിദ്വീപ് ആണ് ഇപ്പോള്‍ പല താരങ്ങളുടെയും ഇഷ്ട അവധിക്കാല സങ്കേതം. ജാന്‍വി കപൂര്‍, ശ്രദ്ധ കപൂര്‍, ദിഷ പഠാനി തുടങ്ങി നിരവധിപ്പേരാണ് ഇവിടെനിന്നും ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത്. ഇതിനെതിരെ നടന്‍ നവാസുദ്ദീന്‍ സിദ്ധിഖി അടക്കം രംഗത്തെത്തിക്കഴിഞ്ഞു. 

' ലോകം ഏറ്റവും രൂക്ഷമായ സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരത്തില്‍ ചിത്രങ്ങളിടുന്ന സെലിബ്രിറ്റികളോട്... ആളുകള്‍ക്ക് ഇവിടെ ഭക്ഷണമില്ല, നിങ്ങളോ പണം പാഴാക്കുന്നു, കുറച്ചെങ്കിലും നാണം വേണം', നവാസുദ്ദീന്‍ സിദ്ധിഖി പറഞ്ഞു. കാര്യമായി മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാന്‍ ഇല്ലാത്തതുകൊണ്ടാണ് അവര്‍ ഇങ്ങനെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു. 

' ഇവരെല്ലാം മാലിദ്വീപിനെ ഒരു തമാശയാക്കി വച്ചിരിക്കുകയാണ്. എനിക്കറിയില്ല ടൂറിസം ഇന്‍ഡസ്ട്രിയുമായി എന്ത് ഏര്‍പ്പാടാണ് ഉള്ളതെന്ന്. പക്ഷെ മനുഷത്വം ഓര്‍ത്ത് നിങ്ങളുടെ അവധിയാഘോഷങ്ങള്‍ നിങ്ങളുടേത് മാത്രമാക്കി വയ്ക്കൂ. എല്ലായിടത്തും ആളുകള്‍ ക്ലേശമനുഭവിക്കുകയാണ്. കോവിഡ് കേസുകള്‍ ഇരട്ടിക്കുകയാണ്. ഒരു മനസുണ്ടാകണം. ദുഃഖം അനുഭവിക്കുന്നവരെ ആക്ഷേപിക്കരുത്', നവാസുദ്ദീന്‍ സിദ്ധിഖി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ