ചലച്ചിത്രം

തല നരച്ച് വയസൻ ലുക്കിൽ കാർത്തി, സർദാർ മോഷൻ പോസ്റ്റർ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

മിഴ് നടൻ കാർത്തി പ്രധാനവേഷത്തിൽ എത്തുന്ന സർദാറിന്റെ മോഷൻ പോസ്റ്റർ പുറത്ത്. കാർത്തി വ്യത്യസ്ത ലുക്കിലെത്തുന്ന പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പ്രായമായ വ്യക്തിയായാണ് താരം എത്തുന്നത്‌. താടിയും മുടിയും നരച്ച് ചുളുങ്ങിയ തൊലിയുമായി താരത്തിന്റ നിൽപ്പ്

പിഎസ് മിത്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഷി ഖന്നയും രജിഷാ വിജയനുമാണ് നായികമാരായി എത്തുന്നത്. പ്രിൻസ് പിക്ചേഴ്സിന്റെ ബാനറിൽ ലക്ഷ്മൺ കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ജോർജ് സി വില്യംസ് ആണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

ജിവി പ്രകാശ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. റൂബൻ ആണ് എഡിറ്റർ. എം.ആർ പൊൻ പാർഥിപൻ, റോജു, ബിപിൻ രഘു എന്നിവർ ചേർന്നാണ് ചിത്രത്തിന് കഥയൊരുക്കുന്നത്. ഏപ്രിൽ 26 ന് ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്