ചലച്ചിത്രം

കോവിഡ്: രണ്‍ധീര്‍ കപൂറിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്


കോവിഡ് ബാധിതനായ ബോളിവുഡ് നടന്‍ രണ്‍ധീര്‍ കപൂറിനെ ഐസിയുവിലേക്ക് മാറ്റി. കൂടുതല്‍ ടെസ്റ്റുകള്‍ക്കുവേണ്ടിയാണ് താരത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. മുംബൈയിലെ കോകിലാബെന്‍ അംബാനി ആശുപത്രിയില്‍ ചികിത്സയിലാണ് താരമിപ്പോള്‍. 

നേരത്തെ തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രണ്‍ധീര്‍ രംഗത്തെത്തിയിരുന്നു. ശ്വാസതടസമോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലാത്തതിനാല്‍ ഐസിയുവിലേക്ക് മാറ്റേണ്ടകാര്യമില്ല. പക്ഷേ കോവിഡുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കുവേണ്ടിയാണ് മാറ്റിയത്. ആശുപത്രി ജീവനക്കാര്‍ മികച്ച പരിഗണനയാണ് തനിക്ക് നല്‍കുന്നതെന്നും അദ്ദേഹം പ്രമുഖ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. 

ഹോസ്പിറ്റല്‍ എനിക്ക് മികച്ച പരിചരണമാണ് നല്‍കുന്നത്. ടിന അമ്പാനിക്ക് നന്ദിപറയുന്നു. എല്ലാം നിയന്ത്രണത്തിലാണ്. എല്ലാവരും എനിക്കുവേണ്ടി ഇറങ്ങിയിരിക്കുകയാണ്. ഡോക്ടര്‍മാര്‍ എപ്പോഴും കൂടെയുണ്ട്.- രണ്‍ധീര്‍ പറഞ്ഞു. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമാണ് അദ്ദേഹം കോവിഡ് ബാധിതനായിരിക്കുന്നത്. വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്.

എന്നാല്‍ എവിടെനിന്നാണ് തനിക്ക് രോഗം ബാധിച്ചത് എന്ന് അറിയില്ലെന്നാണ് രണ്‍ധീര്‍ പറഞ്ഞത്. പോസിറ്റീവായെന്ന് അറിഞ്ഞപ്പോള്‍ അമ്പരന്നുപോയെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അദ്ദേഹത്തിന്റെ അഞ്ച് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരും അദ്ദേഹത്തിനൊപ്പം കോകിലാബെന്‍ അംബാനി ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍താരങ്ങളാണ് കരീന കപൂറിന്റേയും കരിഷ്മ കപൂറിന്റെയും അച്ഛനാണ് രണ്‍ധീര്‍. അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചതോടെ ഭാര്യ ബബിതയും മക്കളും ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവാവുകയായിരുന്നു. 

രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് മഹാരാഷ്ട്ര. കൃത്യമായി ചികിത്സ ലഭിക്കാതെ ഇതിനോടകം നിരവദി പേരാണ് ജീവന്‍ വെടിഞ്ഞത്. രോഗം മൂര്‍ച്ഛിച്ച പ്രിയപ്പെട്ടവര്‍ക്കുവേണ്ടി ആശുപത്രിയില്‍ ബെഡും ഓക്‌സിജനും മരുന്നുകളും ലഭിക്കാന്‍ വേണ്ടി കഷ്ടപ്പെടുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും