ചലച്ചിത്രം

വീണ്ടുമൊരു ഓ​ഗസ്റ്റ് 2, കോവിഡ് കാരണം ഈ വർഷം ധ്യാനമില്ലെന്ന് അനുമോൾ; നിറഞ്ഞ് ട്രോളുകൾ

സമകാലിക മലയാളം ഡെസ്ക്

സൂപ്പർഹിറ്റായി മാറിയ ദൃശ്യം സിനിമയിലൂടെ സിനിമാ പ്രേമികളുടെ മനസിൽ പതിഞ്ഞ ദിവസമാണ് ഓ​ഗസ്റ്റ് 2. ജോർജു കുട്ടിയും കുടുംബവും പാറേപ്പള്ളിയിൽ ധ്യാനത്തിന് പോയ ദിവസം. വീണ്ടുമൊരു ഓ​ഗസ്റ്റ് 2 കൂടി എത്തുമ്പോൾ സോഷ്യൽ മീഡിയയിൽ ട്രോളുകൾ നിറയുകയാണ്. എന്നാൽ ഈ വർഷം കോവിഡ് കാരണം ധ്യാനം ഇല്ലെന്നാണ് അനുമോൾ പറയുന്നത്. ട്രോളുകൾ പങ്കുവെച്ചുകൊണ്ടാണ് എസ്തർ അനിലിന്റെ പോസ്റ്റ്. 

‘കോവിഡ് ആയതിനാൽ ഈ വർഷം ധ്യാനം ഇല്ല പോലും...’ എന്നാണ് എസ്തർ കുറിച്ചത്. എന്തായാലും രസകരമായ കമന്റുകളാണ്  എസ്തറിന്റെ പോസ്റ്റിന് അടിയിൽ കാണുന്നത്. ആരാധനാലയങ്ങളിൽ 40 പേർക്ക് അനുമതി ഉണ്ടല്ലോ. അകലം പാലിച്ചു ധ്യാനം കൂടരുതോ എന്നാണ് ഒരാളുടെ ചോദ്യം. ഓൺലൈൻ ധ്യാനം ഒക്കെ നടക്കുന്നുണ്ടല്ലോ അതോണ്ട് ഇപ്രാവശ്യം ജോർജ് കുട്ടി കുടുങ്ങുമെന്നാണ് മറ്റൊരു കമന്റ്.

ദൃശ്യത്തിൽ വളരെ പ്രാധാന്യത്തോടെയാണ് ഈ ദിവസത്തെക്കുറിച്ച് പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിലും ഈ ദിവസത്തെക്കുറിച്ച് പറയുന്നുണ്ട്. ചിത്രം പുറത്തിറങ്ങി എട്ട് വർഷം പിന്നിടുമ്പോഴും ഒരു ദിവസത്തിന്റെ പേരിലും ഈ ചിത്രം ചർച്ചയാകുകയാണ്. ഡിസംബർ 19, 2013ലാണ് ദൃശ്യം ആദ്യഭാ​ഗം  റിലീസ് ചെയ്തത്. എട്ടു വർഷങ്ങൾക്ക് ശേഷം ഈ വർഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാ​ഗം പുറത്തിറങ്ങിയത്. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ കയ്യടിയാണ് നേടിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്