ചലച്ചിത്രം

'ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും കുറ്റബോധം'; കൂട്ടുകാരിയുടെ മരണത്തിന് സ്വയം പഴിചാരി യാഷിക, കുറിപ്പ്  

സമകാലിക മലയാളം ഡെസ്ക്

ന്നുച്ചുനടത്തിയ യാത്രക്കിടെ ഉണ്ടായ അപകടത്തിൽ പ്രിയ സുഹൃത്തിനെ എന്നന്നേക്കുമായി നഷ്ടപ്പെട്ടതിന്റെ വേദനയിലാണ് നടി യാഷിക ആനന്ദ്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ യാഷിക രാഴ്ചയോളം ഐസിയുവിൽ ചികിത്സയിലുമായിരുന്നു. ഇപ്പോഴിതാ കുറ്റബോധത്തിൽ നീറി ജീവിച്ചിരുക്കുന്നതിലെ വേദന തുറന്നുപറയുകയാണ് യാഷിക. കൂട്ടുകാരിയുടെ മരണത്തിന് ഉത്തരവാദി താനാണെന്നാണ് പറഞ്ഞാണ് താരത്തിന്റെ പോസ്റ്റ്. 

"ഞാൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എങ്ങനെ പറയണമെന്ന് എനിക്കറിയില്ല. ജീവിച്ചിരിക്കുന്നതിൽ ഞാൻ പശ്ചാത്തപിക്കുന്നു. ദാരുണമായ അപകടത്തിൽ നിന്നും എന്നെ രക്ഷപ്പെടുത്തിയ ദൈവത്തിന് നന്ദി പറയണോ അതോ പ്രിയപ്പെട്ട കൂട്ടുകാരിയെ എന്നിൽ നിന്നും വേർപെടുത്തിയതിന് ദൈവത്തെ പഴിക്കണോ, എന്നെനിക്കറിയില്ല. ഓരോ നിമിഷവും ഞാൻ നിന്നെ മിസ് ചെയ്യുന്നു പവനി. എനിക്കറിയാം നിനക്കൊരിക്കലും എന്നോട് ക്ഷമിക്കാനാകില്ല. സോറി. നിന്റെ കുടുംബത്തെ ഇത്രയും ഭീകരമായ അവസ്ഥയിൽ കൊണ്ടെത്തിച്ചത് ഞാനാണ്. ഓരോ നിമിഷവും നിന്നെ ഞാൻ മിസ് ചെയ്യുന്നു എന്നുമാത്രം അറിയുക. ജീവിച്ചിരിക്കുന്നതിൽ ഓരോ നിമിഷവും ഞാൻ ഉരുകുകയാണ്.നിന്റെ ആത്മാവ് സമാധാനത്തിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. നീ എന്നിലേയ്ക്ക് തിരിച്ചുവരാൻ പ്രാർഥിക്കുന്നു. ഒരിക്കൽ നിന്റെ കുടുംബം എന്നോട് ക്ഷമിക്കുമായിരിക്കും.നമ്മൾ ഒന്നിച്ചുള്ള ഓർമ്മകൾ ഞാനെന്നും മനസ്സിൽ താലോലിക്കും", യാഷിക ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചു. 

ഇന്ന് താൻ പിറന്നാൾ ആഘോഷിക്കുന്നില്ല. എന്റെ ആരാധകരോടും ഞാൻ അപേക്ഷിക്കുന്നു. അവളുടെ കുടുംബത്തിന് വേണ്ടി പ്രാർഥിക്കുക. ദൈവം അവർക്ക് ശക്തി നൽകട്ടെ, യാഷിക കുറിച്ചു. 

ജൂലൈ 24ന് പുലർച്ചെ മഹാബലിപുരത്തിനടുത്ത് ഇസിആർ റോഡിൽ വച്ചായിരുന്നു അപകടം. അതിവേഗത്തിൽ വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിഞ്ഞു. ഹൈദരാബാദ് സ്വദേശിയും നടിയുടെ സുഹൃത്തുമായ വള്ളിച്ചേട്ടി ഭവാനി (28) ആണ് അപകടത്തിൽ മരണച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ