ചലച്ചിത്രം

'പെപ്പേ' വിവാഹിതനാകുന്നു; കല്യാണം ഞായറാഴ്ച അങ്കമാലിയിൽ 

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയതാരം നടൻ ആന്റണി വർഗീസ് വിവാഹിതനാകുന്നു. അങ്കമാലി സ്വദേശി അനീഷ പൗലോസ് ആണ് വധു. ഓ​ഗസ്റ്റ് 8 ഞായറാഴ്ച ആണ് വിവാഹം. 

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. ഇരുവരുടെയും വിവാഹ നിശ്ചത്തിന്റെയും ഹൽദി ആഘോഷത്തിന്റെയും വിശേഷങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. 

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘ അങ്കമാലി ഡയറീസ്’ എന്ന കന്നി ചിത്രത്തിൽ തന്നെ നിൻസെന്റ് പെപ്പേ എന്ന ശ്രദ്ധേയ കഥാപാത്രം ചെയ്താണ് ആന്റണി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇതിനുപിന്നാലെ താരത്തിന് പെപ്പേ എന്ന വിളിപ്പേരും സ്വന്തമായി. അജഗജാന്തരം, ജാൻ മേരി, ആനപ്പറമ്പിലെ വേൾഡ് കപ്പ്, ആരവം എന്നിങ്ങനെ നീളുന്നു അണിയറയിൽ ഒരുങ്ങുന്ന പെപ്പേയുടെ സിനിമാ വിശേഷങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്