ചലച്ചിത്രം

നടൻ ബാലയുടെ വിവാഹം അടുത്ത മാസം? 

സമകാലിക മലയാളം ഡെസ്ക്

ടൻ ബാല വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത മാസം അഞ്ചിന് വിവാഹമുണ്ടാകുമെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സിനിമാ രം​ഗത്തു നിന്നെല്ല വധു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ വധുവിന്റെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കേരളത്തില്‍ വച്ചുതന്നെയായിരിക്കും കല്യാണം എന്നും സൂചനയുണ്ട്.

എന്നാൽ ബാല വിവാഹ വാർത്തയെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഫേയ്സ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ സന്തോഷകരമായ വാർ‌ത്തകൾ വരാനുണ്ടെന്ന് താരം പറയുന്നുണ്ട്. ഇപ്പോൾ രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് ലക്നൗവിൽ ആണ് താരം. 

ഗായിക അമൃത സുരേഷുമായി 2019 ലാണ് ബാല വിവാഹബന്ധം വേർപിരിയുന്നത്. മ്യൂസിക് റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. തുടർന്ന് 2010 ൽ വിവാഹിതരാവുകയായിരുന്നു. 2016 മുതല്‍ വേര്‍പിരിഞ്ഞു താമസം ആരംഭിക്കുകയായിരുന്നു. ഇവർക്ക് അവന്തിക എന്ന മകളുണ്ട്. അമൃതയ്ക്കൊപ്പമാണ് മകൾ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്