ചലച്ചിത്രം

നികുതി പലിശയിൽ ഇളവില്ല; നടൻ സൂര്യയുടെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: നികുതിയിലെ പലിശ ഒഴിവാക്കണമെന്ന ആവശ്യവുമായി തമിഴ് നടൻ സൂര്യ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. 2007-08, 2008-09 വർഷത്തെ വരുമാന നികുതിയിലെ പലിശ ഒഴിവാക്കണമെന്ന് കാണിച്ചായിരുന്നു നടന്റെ ഹർജി. മൂന്ന് കോടിയിലധികം രൂപ നൽകണമെന്ന ആദായ നികുതി വകുപ്പിന്റെ ഉത്തരവിനെതിരെയാണ് 2018ൽ സൂര്യ ഹൈക്കോടതിയെ സമീപിച്ചത്. 

ആദായ നികുതി വകുപ്പിന്റെ വാദം കേട്ട ശേഷം ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യനാണ് താരത്തിന്റെ ഹർജി തള്ളിയത്. ആദായനികുതി വിലയിരുത്തൽ പ്രക്രിയയുമായി സൂര്യ പൂർണമായി സഹകരിക്കാത്തതിനാൽ പലിശയിളവിന് അർഹതയില്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. താരങ്ങൾ ഇളവ് തേടി കോടതിയെ സമീപിക്കുന്നുന്നത് എന്തിനാണെന്നു ജസ്റ്റിസ് എസ് എം സുബ്രഹ്മണ്യൻ ചോദിച്ചു. വിലകൂടിയ കാറുമായി റോഡിലിറങ്ങുമ്പോൾ ആ റോഡ് ഇത്തരം നികുതി പണം കൊണ്ടു നിർമിച്ചതാണെന്ന് ഓർക്കണമെന്നും ജഡ്ജി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്