ചലച്ചിത്രം

'ഇതീക്കൂടുതൽ പറഞ്ഞാൽ നീ താങ്ങുവോടെ', പൃഥ്വിരാജ്- മഞ്ജു വാര്യർ ചിത്രം; കാപ്പ മോഷൻ പോസ്റ്റർ

സമകാലിക മലയാളം ഡെസ്ക്

പൃഥ്വിരാജിനേയും മഞ്ജു വാര്യരേയും പ്രധാന കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന കാപ്പയുടെ മോഷൻ പോസ്റ്റർ പുറത്ത്. മലയാളത്തിന്റെ ബി​ഗ് 'എം'സായ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് പോസ്റ്റർ പുറത്തുവിട്ടത്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തിപ്പെടുന്ന ചിത്രത്തിന്റെ പോസ്റ്റർ ആരാധകരുടെ പ്രതീക്ഷയേറ്റുന്നതാണ്. 

ആസിഫ് അലിയും അന്നാ ബെന്നുമാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നടൻ നന്ദുവിന്റെ ശബ്ദത്തിലൂടെയുള്ള വിവരണത്തിലൂടെയാണ് പോസ്റ്റർ. ദി റിങ് ഓഫ് ഡെത്ത് എന്നതാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. തിരുവനന്തപുരം തന്നെയാവും സിനിമയുടെയും പശ്ചാത്തലം. 

ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ശംഖുമുഖി' എന്ന നോവെല്ലയെ ആസ്‍പദമാക്കിയാണ് സിനിമ. ഇന്ദുഗോപന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സാനു ജോണ്‍ വര്‍ഗീസ് ആണ്. ജൂണില്‍ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്ന ചിത്രം കൊവിഡ് രണ്ടാംതരംഗത്തെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്