ചലച്ചിത്രം

'വിഡി സതീശൻ കാലം കാത്തിരുന്ന നേതാവ്, ഇടതുപക്ഷ ബുദ്ധിജീവികളുടേത് വെറും കോമഡി ഷോ'; ഹരീഷ് പേരടി

സമകാലിക മലയാളം ഡെസ്ക്

പ്രതിപക്ഷ നേതാവ് വിഡി സതീശനെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കാലം കാത്തിരുന്ന ഒരു നേതാവാണ് വിഡി സതീശൻ എന്നാണ് ഹരീഷ് ഫേയ്സ്ബുക്കിൽ കുറിച്ചത്. കൊഴിഞ്ഞ് പോക്കിന് തടയിടാൻ പറ്റുന്ന നിലപാടുകളുണ്ടെന്നും പ്രതീക്ഷയുള്ള നേതാവാണെന്നും ഫേയ്സ്ബുക്കിൽ ഹരീഷ് കുറിച്ചു. സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെക്കുറിച്ച് മിണ്ടാത്ത ഇടതുപക്ഷ ബുദ്ധിജീവികൾ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാവി പ്രവചിക്കുന്നത് വെറും കോമഡി ഷോയാണെന്നും അദ്ദേഹം വിമർശിച്ചു. 

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

വി.ഡി. സതീശന്റെ വാർത്താ സമ്മേളനം കണ്ടു. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം കാലം കാത്തിരുന്ന ഒരു നേതാവ് തന്നെയാണ്… കൊഴിഞ്ഞ് പോക്കിന് തടയിടാൻ പറ്റുന്ന നിലപാടുകൾ ഉണ്ട്… പ്രതീക്ഷയുള്ള നേതാവാണ്… സ്വന്തം പക്ഷത്തെ ഏകാധിപത്യത്തെ കുറിച്ച് ഒരു അക്ഷരവും മിണ്ടാത്ത ഇടതുപക്ഷ ബുദ്ധിജീവികൾ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാവി പ്രവചിക്കുന്നത് വെറും കോമഡി ഷോ അല്ലാതെ വെറേയെന്താണ്? 

ജനങ്ങൾ അറിയാത്ത കോട്ടയ്ക്കുള്ളിൽ നടക്കുന്ന രാജാക്കൻമാരുടെ കിട മത്സരത്തേക്കാൾ ജനങ്ങൾക്കിടയിൽ വച്ച് നടക്കുന്ന കൂട്ട തല്ലിന് ജനാധിപത്യത്തിൽ ഇടമുണ്ട്. രാജ്യത്തെ ഫാസിസത്തിനെതിരെ ഒരു ബദൽ ഉണ്ടാവണെമെങ്കിൽ കോൺഗ്രസ് നിലനിന്നേ പറ്റു…

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി